SPORTSTrending

ഒളിമ്പിക് വേദിയിൽ ചരിത്രം കുറിച്ച് പതിമൂന്നുകാരി; സ്ട്രീറ്റ് സ്കേറ്റ് ബോർഡിംഗില്‍ മൂന്നു മെഡലും നേടിയത് ‘കുട്ടികൾ’; ഇത് കുട്ടിക്കളിയല്ലാത്ത ഒളിമ്പിക് നേട്ടം

ടോക്യോ: പ്രായത്തിൽ കുട്ടികളാണ്, പക്ഷെ ഇവർ സ്വന്തമാക്കിയത് ഒളിംപിക്സിൽ ചരിത്രമാവുകയാണ്. ഒളിംപിക്സിൽ പുതുതായി ഉൾപ്പെടുത്തിയ സ്ട്രീറ്റ് സ്കേറ്റ് ബോർഡിംഗ് മൽസരത്തിൽ പങ്കെടുത്തവരിലും ഏറെയും കുട്ടികളായിരുന്നു. സ്വർണവും വെള്ളിയും നേടിയത് വെറും 13 വയസ് മാത്രം പ്രായമുള്ള കുട്ടികളാണ്, വെങ്കലം നേടിയത് 16കാരിയും.

Tokyo Olympics 2020 Japan 13-year-old Momiji Nishiya wins Olympic  skateboarding street gold medal

ജപ്പാന്‍റെ 13 വയസ്സുകാരി നിഷിയ മോമിജിയാണ് സ്ട്രീറ്റ് സ്കേറ്റ് ബോർഡിംഗില്‍ സ്വർണ നേട്ടത്തോടെ ചരിത്രത്തിൽ ഇടം പിടിച്ചത്. വനിതകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ബ്രസീലുകാരി റെയ്സ ലീലിനും പ്രായം 13 തന്നെ. വെങ്കലം നേടിയത് ജപ്പാന്‍റെ തന്നെ 16 വയസുകാരി നകയാമ ഫ്യുണ. 936ലെ ബെര്‍ലിന്‍ ഒളിംപിക്സില്‍ വനിതകളുടെ മൂന്ന് മീറ്റര്‍ സ്പ്രിംഗ് ബോര്‍ഡില്‍ സ്വര്‍ണം നേടിയ മാര്‍ജോറി ഗെസ്ട്രിംഗ് ആണ് ഒളിംപിക്സ് ചരിത്രത്തില്‍ സ്വര്‍ണം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. 13 വയസും 268 ദിവസുമായിരുന്നു സ്വര്‍ണം നേടുമ്പോള്‍ മാര്‍ജോറിയുടെ പ്രായം.

ജപ്പാനിൽ പ്രചാരമുള്ള ഇനങ്ങൾ കൂടി പരിഗണിച്ചാണ് സ്കേറ്റ് ബോർഡിംഗ് ഒളിംപിക്സിൽ ഇതാദ്യമായി ഉൾപ്പെടുത്തിയത്. അതിനാൽ തന്നെ സ്‌കേറ്റ് ബോർഡിങ്ങിൽ സ്വർണ്ണം നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന ഒരിക്കലും മാറ്റംവരാത്ത റെക്കോർഡാണ് മോമിജി സ്വന്തമാക്കിയിരിക്കുന്ന മറ്റൊരു നേട്ടം.

Nishiya Momiji Wins Street Skateboarding Gold at Olympics - The New York  Times

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close