Uncategorized

പരീക്ഷാ ഹാളിൽ നിന്നും പുറത്തേക്ക് വരവേ നിതിനയെ ക്രൂരമായി കഴുത്തറുത്തത് ഹാക്സോ ബ്ലേയ്ഡ് ഉപയോ​ഗിച്ച്; വഴിയരുകിൽ പ്രാണനുവേണ്ടി പിടയുന്ന പെൺകുട്ടിയെ കണ്ടത് കോളജിലെ രണ്ട് വിദ്യാർത്ഥിനികൾ; പാലാ കോളജിലെ നിതിന മോളും പ്രണയപ്പകയുടെ ഇര

കോട്ടയം: പാലാ സെന്റ് തോമസ് കോളജിലെ നിതിന മോളെ സഹപാഠി ക്രൂരമായി കൊലപ്പെടുത്തിയത് പ്രണയ പകയിൽ. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് നിതിന മോളെ ക്രൂരമായി കൊലപ്പെടുത്തിയത്. 22കാരിയായ നിതിന സപ്ലിമെന്ററി പരീക്ഷ എഴുതി പുറത്തേക്ക് വരവെയാണ് ഹാക്സോ ബ്ലേയ്ഡ് ഉപയോ​ഗിച്ച് അഭിഷേക് കഴുത്തറുത്തത്.

പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയായ നിതിന മോൾ പരീക്ഷ എഴുതാനായാണ് ഇന്ന് കോളജിൽ എത്തിയത്. പരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങവേയാണ് അഭിഷേക് ആക്രമിച്ചത്. കോളജിലെ തന്നെ മറ്റ് രണ്ട് വിദ്യാർത്ഥിനികളാണ് സംഭവം കണ്ട് അധികൃതരെ വിവരം അറിയിച്ചത്.

അഭിഷേക് നിരന്തരം പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു എന്നാണ് വിവരം. എന്നാൽ, പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതോടെ ഇയാൾ ക്രുദ്ധനാകുകയും നിതിനയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ നിതിനയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതിയായ അഭിഷേകിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close