Breaking NewsKERALANEWSTop News

പരനാറി എന്ന് വിളിച്ചതിൽ പരിഭവമില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ; ആർ എസ് പിയുടെ ഇടത് മുന്നണി പ്രവേശനത്തിന് താൻ ഒരിക്കലും ഒരു തടസ്സമല്ലെന്നും കൊല്ലം എംപി

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പരനാറി എന്ന് വിളിച്ചതിൽ വ്യക്തിപരമായി വിദ്വേഷമില്ലെന്ന് ആർ എസ് പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എംപി. അതിനെ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായി മാത്രമേ താൻ കാണുന്നുള്ളൂ എന്നും അദ്ദഹം വ്യക്തമാക്കി. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് കൊല്ലം എം പി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആർ എസ് പിയുടെ ഇടത് മുന്നണി പ്രവേശനത്തിന് താൻ ഒരിക്കലും ഒരു തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ നിരന്തരമായ അവഗണനയും അവർ കാട്ടിയ അനീതിയും കണക്കിലെടുത്താണ് 2014ൽ ആർഎസ്പി ഇടതു മുന്നണി വിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർ എസ് പി പ്രവർത്തകരുടെ വികാരത്തെ കൊന്നു തള്ളി പ്രേമചന്ദ്രൻ

പിണറായി വിജയന്റെ പരനാറി പ്രയോ​ഗത്തെ താൻ അന്നും ഇന്നും രാഷ്ട്രീയമായിട്ടുതന്നെയാണ് കാണുന്നത് എന്ന് പ്രേമചന്ദ്രൻ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ആ പ്രസ്താവനക്ക് ശേഷം പിന്നീട് പലപ്പോഴും സൗഹൃദത്തോടെ സംസാരിച്ചെന്നും പ്രേമചന്ദ്രൻ പറയുന്നു. ഞങ്ങൾ രണ്ടും പൊതു രംഗത്ത് നിൽക്കുന്നതിനാൽ പിന്നീട് എത്രയോ തവണ കണ്ടു, സൗഹൃദത്തോടെ സംസാരിച്ചു. എന്റെ മകന്റെ കല്യാണത്തിന് അദ്ദേഹം വന്നു. ‍ഡൽഹിയിൽ അടുത്തയിടെ കുളിമുറിയിൽ വീണ് ആശുപത്രിയിൽ ആയിരുന്നപ്പോൾ എന്നെ വിളിച്ചു ക്ഷേമം അന്വേഷിച്ചു. വ്യക്തിപരമായ പകയും വിദ്വേഷവും ഒന്നുമില്ലെന്നും എല്ലാം രാഷ്ട്രീയം മാത്രമെന്നും പ്രേമചന്ദ്രൻ പറയുന്നു.

തത്ക്കാലം യുഡിഎഫ് വിടേണ്ടതില്ല എന്നാണ് ആർ എസ് പി കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇതിന് പിന്നിൽ എൻ കെ പ്രേമചന്ദ്രനാണ് എന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് പ്രേമചന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കുന്നത്. നാളെ രാവിലെയാണ് കോൺ​ഗ്രസ് – ആർ എസ് പി ഉഭയകക്ഷി ചർച്ച നടക്കുന്നത്. എന്നാൽ, ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രേമചന്ദ്രൻ കോൺ​ഗ്രസ് നേതാക്കളുമായി സംസാരിച്ചു എന്നാണ് ആർ എസ് പി നേതാക്കൾ തന്നെ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ നാളത്തെ ചർച്ച വെറും പ്രഹസനം മാത്രമാണെന്നും അവർ ആരോപിക്കുന്നു. കോൺ​ഗ്രസ് താത്പര്യം സംരക്ഷിക്കുക മാത്രമാണ് പ്രേമചന്ദ്രൻ ചെയ്യുന്നത് എന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്.

29കാരി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് നായയുമായി

ചർച്ചയുടെ അടിസ്ഥാനത്തിൽ,​ ഉച്ചകഴിഞ്ഞ് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാനാണ് ഇന്നലെ ചേർന്ന ആർ.എസ്.പി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് ആർ.എസ്.പി എന്ന് പിന്നീട് സംസ്ഥാനസെക്രട്ടറി എ.എ. അസീസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ തോൽവി സ്വാഭാവികമാണ്. തോറ്റാലുടൻ മുന്നണി വിടുക എന്ന വഞ്ചനാപരമായ സമീപനം പാർട്ടിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യു.ഡി.എഫിന്റെ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകിയതാണെന്നും അസീസ് വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ വിമർശനങ്ങളുണ്ട്. ഇത്തരം കാര്യങ്ങൾ മൂടിവച്ച് പോകുന്നത് ശരിയല്ല. യു.ഡി.എഫിനെ നയിക്കുന്ന കോൺഗ്രസും അവരുടെ തർക്കങ്ങൾ പരിഹരിക്കണം. ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കണം. യു.ഡി.എഫിൽ വന്ന ശേഷം ഞങ്ങൾക്ക് രണ്ട് സംവരണ സീറ്റുകളാണ് നൽകിയത്. ആറ്റിങ്ങലിൽ ഞങ്ങൾക്ക് കാര്യമായ സ്വാധീനമില്ലെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ആറ്റിങ്ങൽ സാദ്ധ്യതയുള്ള മണ്ഡലമാണെന്നാണ് മുന്നണി നേതൃത്വം പറഞ്ഞത്. കയ്‌പമംഗലത്തിന് പകരം മറ്റൊരു സീറ്റ് ചോദിച്ചപ്പോൾ അതിനേക്കാൾ കയ്‌പുള്ള മട്ടന്നൂരാണ് നൽകിയത്. ചവറയിൽ ഒരു കാരണവശാലും തോൽക്കാൻ പാടില്ലാത്തതായിരുന്നു. അവിടെ സംഘടനാചുമതലയിൽ വീഴ്ചകളുണ്ടായി. നയിച്ച പ്രധാന കക്ഷിയുടെ വീഴ്ചയാണ് മുഖ്യമെന്ന് യു.ഡി.എഫിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടിക്കുണ്ടായ തിക്താനുഭവങ്ങൾ ആവർത്തിക്കരുത്. പാർട്ടിയുള്ള സ്ഥലങ്ങളിലെങ്കിലും സഹകരണ ബാങ്കുകളിലെ ഭരണസമിതികളിലും മറ്റും പ്രാതിനിദ്ധ്യം വേണം. പ്രാദേശികതലത്തിൽ യു.ഡി.എഫ് സംഘടനാസംവിധാനം ശക്തിപ്പെടുത്തണം. ഇത്തരം കാര്യങ്ങളാണ് യു.ഡി.എഫിന് മുന്നിൽ ഉന്നയിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയും അറിയിച്ചു.

ചൂടൻ ചിത്രങ്ങളുമായി കെയ്‌ലി ജെന്നർ

പാർട്ടി യുഡിഎഫ് വിട്ട് ഇടതു മുന്നണിക്കൊപ്പം ചേരണമെന്നാണ് ആർഎസ്പിയിലെ വലിയൊരു വിഭാ​ഗം നേതാക്കളും പ്രവർത്തകരും ആവശ്യപ്പെടുന്നത്. എന്നാൽ, അതിന് എൻ കെ പ്രേമചന്ദ്രനും സംഘത്തിനും താത്പര്യമില്ലാത്തതാണ് ആർഎസ്പിക്കുള്ളിൽ വിഭാ​ഗീയത രൂക്ഷമാക്കിയത്. ഇതിനിടെ, ആർഎസ്പി പ്ലീനം പൊളിച്ച പ്രേമചന്ദ്രനും അസീസും മേഖലാ യോ​ഗങ്ങളും പൊളിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അം​ഗങ്ങളും ജില്ലാ കമ്മിറ്റി അം​ഗങ്ങളും മണ്ഡലം ഭാരവാ​ഹികളും പങ്കെടുക്കുന്ന സമ്പൂർണ യോ​ഗം ആ​ഗസ്റ്റ് ഒമ്പതിന് കൊല്ലത്ത് വെച്ച് ചേരാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ പ്ലീനം നടത്തുന്നത് വേണ്ടെന്ന് വെച്ച് മൂന്ന് മേഖലകളിലായി പ്രവർത്തക യോ​ഗം ചേരാനായിരുന്നു തീരുമാനം. എന്നാൽ, അതും നടത്താൻ ആർഎസ്പി നേതൃത്വം തയ്യാറായില്ല. അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നതും തുടരുകയാണ്.

ഷിബു ബേബിജോൺ സംസ്ഥാന സെക്രട്ടറി എ എ അസീസിനെ ഒപ്പം കൂട്ടിയപ്പോൾ, സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം നേതാക്കളെയും തനിക്കൊപ്പം നിർത്തി വിലപേശാൻ പ്രേമചന്ദ്രന് കഴിഞ്ഞു. സംസ്ഥാന സമിതി കൂടുന്നതിന് രണ്ട് ദിവസം മുമ്പ് കോൺ​ഗ്രസ് നേതൃത്വത്തെ കൊണ്ട് ആർ എസ് പിയുടെ ആവശ്യങ്ങൾ അം​ഗീകരിപ്പിക്കാനും പ്രേമചന്ദ്രന് കഴിഞ്ഞതോടെ കൊല്ലം എം പി നിശ്ചയിക്കുന്നിടത്തേക്ക് ആർ എസ് പി എത്തുകയായിരുന്നു. ആർ എസ് പി, യുഡിഎഫ് വിടുമെന്ന പ്രഖ്യാപനം വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അണികൾ പക്ഷേ കണ്ടത് യുഡിഎഫിൽ ഉറച്ചു നിൽക്കാനുള്ള നേതൃത്വത്തിന്റെ പ്രഖ്യാപനമായിരുന്നു. കേരള കിസിഞ്ചർ എന്നറിയപ്പെട്ടിരുന്ന ആർ എസ് പി നേതാവ് ബേബിജോണിന്റെ മകനും മാനസ പുത്രനും തമ്മിൽ പാർട്ടിക്കുള്ളിൽ നടത്തിയ അധികാര വടംവലിയിലും വിജയം അങ്ങനെ ബേബിജോണിന്റെ മാനസപുത്രനായിരുന്ന പ്രേമചന്ദ്രനായി.

നഴ്സായ യുവതിയുടെ വെളിപ്പെടുത്തൽ

ആർ എസ് പിയെ ഇടതു മുന്നണിയുടെ ഭാ​ഗമാക്കാനുള്ള ഷിബു ബേബിജോണിന്റെ നീക്കങ്ങളെയാണ് പ്രേമചന്ദ്രൻ വെട്ടിയത്. സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം അം​ഗങ്ങളെയും തന്റെ നിലപാട് ബോധ്യപ്പെടുത്തൻ പ്രേമചന്ദ്രന് കഴിഞ്ഞു. കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഉല്ലാസ് കോവൂരും കൊല്ലം ജില്ലാ പഞ്ചായത്ത് അം​ഗം സി പി സുധീഷ് കുമാറും ഉൾപ്പെടെയുള്ളവർ യുഡിഎഫ് വിടാൻ വിമുഖത പ്രകടിപ്പിച്ചിരുന്നു. പാർട്ടിക്കുള്ള ജനപ്രതിനിധികൾ എല്ലാവരും പ്രേമചന്ദ്രന് പിന്തുണ അറിയിച്ചതോടെ ഷിബു ബേബിജോണും വഴങ്ങുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close