KERALANEWS

ഓണക്കാലം മദ്യ വിമുക്തമാക്കണം ; മഹിളാ ഐക്യ വേദി

കോട്ടയം: കേരളത്തിൽ കോവിഡിനൊപ്പം ജീവിക്കുക എന്ന സർക്കാർ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ മുഴുവൻ ജനങ്ങളും അതീവ ജാഗ്രതയിൽ കഴിയുകയും എന്നാൽ കൊറോണ എന്ന മഹാമാരി ദിനംപ്രതി വ്യാപിക്കുകയും ആണ്. പതിനായിരത്തിൽ അധികം കോവിഡു രോഗികൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും കേരളത്തിൽ മദ്യശാല കളുടെ മുൻപിലുള്ള തിരക്ക് വർദ്ധിച്ചു വരുന്നു. ആരാധന കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാൻ വിശ്വാസികൾ തയാറാകുമ്പോൾ ബിവറേജസിന് മുൻപിലുള്ള തിരക്കിന് നിയന്ത്രണമില്ലാതെ പോകുന്നു.

മദ്യ ഉപയോഗത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളം കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഒന്നാമതാകാൻ ശ്രമിക്കുകയാണ്. കൈയേറ്റങ്ങളും പീഡനങ്ങളും അതിക്രമങ്ങളും ആത്മഹത്യകളും കൂടാതെ 70% മോഷണങ്ങളും 65% ബലാത്സംഗങ്ങളും മദ്യപാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഓണക്കാലം എങ്കിലും സൗഹൃദപരവും സമാധാന പൂർണ്ണവുമാക്കാൻ ഉള്ള സത്വര നടപടികൾ സ്വീകരിച്ചുകൊണ്ട് മാവേലിത്തമ്പുരാൻ നാടുഭരിച്ച കേരളത്തിൽ അദ്ദേഹത്തിന്റെ സ്മരണകൾ അയവിറക്കുന്ന തിരുവോണ കാലഘട്ടം മദ്യവിമുക്തമാക്കണം എന്ന് മഹിളാ ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഫോൺ : 9946896491

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close