KERALANEWS

ഓർജിനലാണോ വ്യാജമാണോ എന്ന് തിരിച്ചറിയുന്നുണ്ടായിരുന്നില്ല; ഒരുപാട് ട്രോളുകൾക്ക് വിധേയനാകുന്ന വ്യകതിയാണല്ലോ റഹീം; മോൺസൺ മാവുങ്കലുമായി റഹീമിന് ബന്ധമുണ്ടെന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചതിൽ തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധ്യാപിക പ്രിയ വിനോദ്

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയകളിലൂടെ വ്യാജപ്രചാരണം നടത്തി എന്ന പരാതിയിൽ തന്നെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത തെറ്റാണെന്ന് അധ്യാപിക പ്രിയ വിനോദ്. ഒരു ഓൺലൈൻ മീഡിയോടാണ് പ്രിയ വിനോദ് പ്രതികരിച്ചിരിക്കുന്നത്.

മോൺസൺ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റിന്റെയുമടക്കം കുറേ ഫോട്ടോസുകൾ കാണുകയും അത് പോസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പ്രിയ പറയുന്നു. അത് ഓർജിനലാണോ വ്യാജമാണോ എന്ന് തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ചിത്രം കണ്ടപ്പോൾ ഒരു കോമഡി തോന്നിയതാണെന്നും ഒരുപാട് ട്രോളുകൾക്ക് വിധേയനാകുന്ന വ്യകതിയാണല്ലോ റഹീം എന്നുമാണ് പ്രിയ വിനോദ് ഒരു ഓൺലൈൻ ചാനലിനോട് പ്രതികരിച്ചത്. ഇതിന്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്തു എന്ന വാർത്ത തെറ്റാണെന്നും പ്രിയ പറഞ്ഞു.

പുരാവസ്തു കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത മോൺസൺ മാവുങ്കലുമായി റഹീമിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തരത്തിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. മോൺസന്റെ കൈവശമുണ്ടായിരുന്ന സിംഹാസനത്തിൽ എ.എ റഹീം ഇരിക്കുന്ന തരത്തിലാണ് മോർഫ് ചെയ്ത ചിത്രം. ഇതിനെതിരെ പാർട്ടി അണികൾ രംഗത്ത് വന്നിരുന്നു. വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രിയ വിനോദിന് എതിരായി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്‌തുവെന്ന്‌ ചില ഗ്രൂപ്പുകളിൽ സോഷ്യൽ മീഡിയ ഇടങ്ങളിലും പാർട്ടി പ്രവർത്തകർ ഇട്ടിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയാണ് പ്രിയ വിനോദ്. തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്റ്റേഷനിൽ എത്തി ജാമ്യം എടുക്കുക മാത്രമാണ് ചെയ്തതെന്നും പ്രിയ വിനോദ് പറയുന്നു.

തന്നെ അറസ്റ്റ് ചെയ്തുവെന്ന് പ്രചരിപ്പിക്കുന്ന സഖാക്കൾ തന്റെ മകളുടെ ചിത്രം വരെ വെച്ച് സൈബർ അറ്റാക്ക് നടത്തുകയാണെന്നും പ്രിയ വിനോദ് പറഞ്ഞു. തനിക്കെതിരെ ഇത്തരത്തിൽ സിപിഎം സൈബർ പോരാളികൾ മോശമായ കമൻറ്റും ആക്രമണവും നടത്തുകയാണെന്ന് പറഞ്ഞ പ്രിയ, വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close