INDIANEWS

ഉച്ചഭക്ഷണത്തിനു പോലും ഇടവേളയില്ലാതെ ഓൺലൈൻ ക്ലാസുകൾ; കുട്ടികൾ ഭക്ഷണം കഴിക്കുന്നത് ക്ലാസിനിടെ

ന്യൂഡൽഹി: രാജ്യത്ത് നടത്തിയ പുതിയൊരു സർവേ അനുസരിച്ച്‌ 65 ശതമാനം മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് ഓൺലൈൻ ക്ളാസ് നടക്കുന്നതിനിടെയെന്ന് കണ്ടെത്തൽ. താഴ്ന്ന ക്ളാസിലെ കുട്ടികളുടെ മാതാപിതാക്കളാണ് ഇതിൽ കൂടുതലും.

ക്ലാസ് നടക്കുന്നതിനിടെ കുട്ടികളുടെ ശ്രദ്ധ കൂടുതലും ക്ളാസിനിടക്കുള്ള വീഡിയോയിലും മറ്റുമായതിനാൽ അവ‌ർ ഭക്ഷണത്തോട് വിമുഖത കാണിക്കില്ലെന്ന് സർവ്വേയിൽ പങ്കെടുത്ത മാതാപിതാക്കൾ പറയുന്നു.

എന്നാൽ മുതിർന്ന ക്ളാസുകളിലും സ്ഥിതി വ്യത്യസ്ഥമല്ലെന്ന് അദ്ധ്യാപകർ പറയുന്നു. സർവ്വേയിൽ പങ്കെടുത്ത അദ്ധ്യാപകർ പറയുന്നത് അനുസരിച്ച്‌ മുതിർന്ന ക്ലാസുകളിലെ ഏകദേശം 55 ശതമാനം വിദ്യാർത്ഥികളും ക്ലാസിനിടയ്ക്ക് ഭക്ഷണം കഴിക്കുന്നുണ്ട്. അദ്ധ്യാപക‌ർ കർശനമായി ആവശ്യപ്പെട്ടാലും പല നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ച്‌ ഇവർ ഭക്ഷണം കഴിക്കുന്ന സ്ക്രീൻ അദ്ധ്യാപകരിൽ നിന്ന് മറയ്ക്കും.

അദ്ധ്യാപകരും ഇക്കാര്യത്തിൽ അത്ര മോശമല്ല. സ‌ർവ്വേയിൽ പങ്കെടുത്തവരിൽ ഏകദേശം ഏഴ് ശതമാനം അദ്ധ്യാപക‌ർ തങ്ങൾ ക്ളാസിനിടയ്ക്ക് ഭക്ഷണം കഴിക്കാറുണ്ടെന്ന് സമ്മതിച്ചു. അടുപ്പിച്ചടുപ്പിച്ചുള്ള ക്ളാസുകൾക്കിടയ്ക്ക് ഭക്ഷണം കഴിക്കാൻ പ്രത്യേകിച്ച്‌ സമയം കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് ഇവർ പരാതിപ്പെടുന്നു.

സ്കൂളുകൾ ഓൺലൈൻ ക്ളാസുകൾ ക്രമീകരിക്കുന്നതിലെ അശാസ്ത്രീയതയും ഈ ശീലത്തിന് കാരണമാകുന്നതായി ഒരു രക്ഷകർത്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുംബയിലെ ഒരു സ്കൂളിൽ രാവിലെ 8.30 മുതൽ 1.30 വരെയാണ് ഓൺലൈൻ ക്ളാസുകൾ. ഈ സ്കൂളിൽ പഠിക്കുന്ന തന്റെ കുട്ടിക്ക് ചിലപ്പോൾ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നേരാംവണ്ണം കഴിക്കാൻ സാധിക്കാറില്ലെന്ന് ഈ രക്ഷകർത്താവ് പറഞ്ഞു. മുംബയിലെ തന്നെ മറ്റൊരു സ്കൂളിൽ രാവിലെ 11.30 മുതൽ വൈകിട്ട് നാലു വരെയാണ് ഓൺലൈൻ ക്ലാസുകൾ. ഉച്ചഭക്ഷണത്തിനു പോലും ഇവിടങ്ങളിൽ ബ്രേക്ക് നൽകാറില്ലെന്ന് രക്ഷകർത്താക്കൾ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close