KERALANEWS

മദ്യപിക്കാൻ പണം നൽകിയില്ല ; ഭാര്യയെ കല്ലുകൊണ്ടെറിഞ്ഞു വീഴ്ത്തിയ ഭർത്താവ് പിടിയിൽ

തിരുവനന്തപുരം : മദ്യപിക്കാൻ പണം നൽകാത്തതിന്​ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പിടിയില്‍. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. പിടികൂടാൻ എത്തിയ പോലീസിന് നേരെയും പ്രതി ആക്രമണം നടത്തി. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാര്‍ (32) ആണ്​ വെള്ളറട പൊലീസിന്റെ പിടിയിലായത്.

മദ്യപാനത്തിന് അടിമയായ അനില്‍കുമാര്‍ ഭാര്യ രാഗിണിയോട് മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും ഇത് കൊടുക്കാത്തതിനാല്‍ പ്രകോപിതനായി തറയില്‍ കിടന്ന കല്ലെടുത്ത്​ രാഗിണിയുടെ തലക്ക്​ എറിയുകയുമായിരുന്നു. രാഗിണി നിലവിളിച്ചതോടെ അനിൽകുമാർ ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാഗിണിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവ ശേഷം സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരുന്ന അനില്‍കുമാറിനെ കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.

തുടർന്ന് വെള്ളറട സി ഐ മൃദുല്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം വളഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനെ അക്രമിച്ച്​ കോളനിയിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്ന്​​ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close