KERALANEWSTrending

ഡ്യൂട്ടി സമയത്ത് മദ്യപിച്ചാൽ 30,000രൂപ പിഴ; ഇനി കൊള്ള നടക്കില്ല; ബെവ്‌കോ ജീവനക്കാർ അമിത വില വാങ്ങിയാൽ കനത്ത പിഴ

തിരുവനന്തപുരം: ഇനി കൊള്ള നടക്കില്ല. ആയിരം ഇരട്ടി പിഴയുമായി സർക്കാർ. മദ്യത്തിന് അധിക വില ഈടാക്കുകയും ക്രമക്കേടുകൾ നടത്തുകയും ചെയ്യുന്ന ബെവ്‌കോ ജീവനക്കാർക്ക് കൂടുതൽ പിഴയുമായി അധികാരികൾ. നിരവധി തവണ മുന്നറിയിപ്പു നൽകിയിട്ടും ക്രമക്കേടുകൾ തുടരുന്ന സാഹചര്യത്തിലാണ് നടപടി.

പരമാവധി വിലയേക്കാൽ കൂടുതൽ തുക മദ്യത്തിന് ഈടാക്കിയാൽ അധികമായി ഈടാക്കിയ തുകയുടെ ആയിരം ഇരട്ടിയാണ് പിഴയായി ഇനി നൽകേണ്ടത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചാൽ 30,000രൂപ പിഴ. അതുകൂടാതെ അച്ചടക്ക നടപടിയും ഉണ്ടാകും. മോഷണം, ഫണ്ട് വെട്ടിപ്പ് തുടങ്ങിയവയ്ക്ക് ക്രിമിനൽ കേസിനു പുറമേ മോഷ്ടിച്ച തുകയുടെ 1000 ഇരട്ടി പിഴ ഈടാക്കും. പരിശോധനയിൽ കളക്ഷൻ തുകയിൽ കുറവോ കൂടുതലോ കണ്ടാൽ കുറവോ കൂടുതലോ ഉള്ള തുകയുടെ 100%മാണ് പിഴ.

ബ്രാൻഡുകൾ പൂഴ്ത്തിവച്ചാൽ പൂഴ്ത്തിവച്ച ബ്രാൻഡിന്റെയും വിറ്റ ബ്രാൻഡിന്റെയും എംആർപി വ്യത്യാസത്തിന്റെ നൂറിരട്ടി ഈടാക്കും. വില കുറഞ്ഞ മദ്യത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചില്ലെങ്കിൽ ഷോപ്പ് മേധാവിയിൽനിന്ന് 5000 രൂപ പിഴ ഈടാക്കും. കൂടാതെ ബാധ്യതാ പ്രസ്താവന, ക്ലോസിങ് കണക്കുകൾ, ഡെഡ് സ്‌റ്റോക്കിന്റെ കണക്കുകൾ എന്നിവ യഥാസമയം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പ്രതിമാസം 10,000 രൂപ പിഴ ഈടാക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close