Education

തീവ്ര മഴ മുന്നറിയിപ്പ്; ബുധൻ മുതൽ വെള്ളി വരെ കൈറ്റ് വിക്ടേഴ്സിൽ ഫസ്റ്റ് ബെൽ റഗുലർ ക്ലാസുകൾ ഉണ്ടാകില്ല; പകരം ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകളുടെ പുന:സംപ്രേഷണം

തിരുവനന്തപുരം: സംസ്ഥാനത്ത തീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധൻ ( ഒക്ടോബർ 20 ) മുതൽ വെള്ളി വരെ കൈറ്റ് വിക്ടേഴ്സിൽ ഫസ്റ്റ് ബെൽ റഗുലർ ക്ലാസുകൾ ഉണ്ടാകില്ല. ഈ മൂന്നു ദിവസങ്ങളിൽ ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകളുടെ പുന:സംപ്രേഷണം അതേ ക്രമത്തിൽ സംപ്രേഷണം ചെയ്യും. ഇതേ ക്ലാസുകൾ പിന്നീട് കൈറ്റ് വിക്ടേഴ്സ് പ്ലസ് ചാനലിലും ഒന്ന് കൂടെ ലഭ്യമാക്കുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും

‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www. victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യൂട്യൂബ് ചാനലില്‍ youtube.com / itsvicters ല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close