തിരുവനന്തപുരം: മുഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നൗഫലിനും കുടുംബത്തിനുമെതിരെ രൂക്ഷ വിമർശനങ്ങളുമായി വതിയുടെ ഫേസ്ബുക് പോസ്റ്റ്. അശ്ലീല വീഡിയോസ് കാണുകയും അത് പോലെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും, സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത നൗഫലിനെപ്പോലുള്ളവര്‍ പടച്ചോനിലും പ്രവാചകനിലും വിശ്വസിക്കുന്നിടത്തോളം ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും ഇസ്ലാമില്‍ വിശ്വസിക്കാന്‍ കഴിയില്ലെന്ന് യുവതി ഫേസ്ബുക്കിലൂടെ കുറിച്ചു.
‘ഭാര്യ അനുസരണക്കേട് കാണിക്കുമെന്ന് ആശങ്കയുണ്ടെങ്കില്‍ പോലും അവളെ കിടപ്പറയില്‍ നിന്ന് അകറ്റി നിര്‍ത്താനും അടിക്കുവാനും (4;34) അനുവാദം നല്‍കുന്ന സ്ത്രീവിരുദ്ധനായ പടച്ചോന്‍. അള്ളാഹുവിനല്ലാതെ ആര്‍ക്കെങ്കിലും സുജൂദ് (നെറ്റി തറയില്‍ മുട്ടിച്ച് കുനിഞ്ഞ് കിടക്കുന്ന ഏര്‍പ്പാട് ) ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ സ്ത്രീയോട് അവളുടെ ഭര്‍ത്താവിന് മുന്‍പില്‍ സുജൂദ് ചെയ്യുവാന്‍ പറയുമായിരുന്നു എന്ന് പറയുന്ന സ്ത്രീവിരുദ്ധതയുടെ ആള്‍രൂപമായ പ്രവാചകന്‍’, ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ
ഭാര്യ അനുസരണക്കേട് കാണിക്കുമെന്ന് ആശങ്കയുണ്ടെങ്കില്‍ പോലും അവളെ കിടപ്പറയില്‍ നിന്ന് അകറ്റി നിര്‍ത്താനും അടിക്കുവാനും (4;34) അനുവാദം നല്‍കുന്ന സ്ത്രീവിരുദ്ധനായ പടച്ചോന്‍. അള്ളാഹുവിനല്ലാതെ ആര്‍ക്കെങ്കിലും സുജൂദ് (നെറ്റി തറയില്‍ മുട്ടിച്ച് കുനിഞ്ഞ് കിടക്കുന്ന ഏര്‍പ്പാട് ) ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ സ്ത്രീയോട് അവളുടെ ഭര്‍ത്താവിന് മുന്‍പില്‍ സുജൂദ് ചെയ്യുവാന്‍ പറയുമായിരുന്നു എന്ന് പറയുന്ന സ്ത്രീവിരുദ്ധതയുടെ ആള്‍രൂപമായ പ്രവാചകന്‍ .
ഇവരെ രണ്ട് പേരെയും വിശ്വസിക്കുന്നവര്‍ മരണത്തിന് ശേഷവും മോഫിയയുടെ വ്യക്തിത്വത്തെ പിച്ചിച്ചീന്തി രസിക്കുന്നതില്‍ എന്ത് അസ്വാഭാവീകതയാണുള്ളത് ?
ആ കുട്ടി സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നതും അവള്‍ക്ക് ആണ്‍സുഹൃത്തുക്കളുള്ളതും കേരളാ താലിബാനികള്‍ക്ക് വലിയ പാതകമായി തോന്നുന്നതും സ്വാഭാവീകം .
അശ്ലീല വീഡിയോസ് കാണുകയും അത് പോലെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും , സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത നൗഫലിനെപ്പോലുള്ളവര്‍ പടച്ചോനിലും പ്രവാചകനിലും വിശ്വസിക്കുന്നിടത്തോളം കാലം സ്വന്തം മകള്‍ക്ക് ഈ അവസ്ഥ വന്നാലും താലിബാനികള്‍ പ്രതിയുടെ കൂടെയേ നില്‍ക്കൂ. ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും മതത്തില്‍ വിശ്വസിക്കാന്‍ കഴിയില്ല.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്