INDIANEWS

ലഖീംപൂർ ഖേരി സംഘർഷം; പ്രതികളെ സംരക്ഷിക്കാൻ പദവിക്കോ സമ്മർദത്തിനോ കഴിയില്ല: യു പി ഉപമുഖ്യമന്ത്രി

കർഷകരെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന് യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പ്രതികൾ എത്ര പദവിയിൽ ഉള്ളവരാണെങ്കിലും അവരെ രക്ഷപെടാൻ അനുവദിക്കില്ല. പ്രതികളെ സംരക്ഷിക്കാൻ പദവിക്കോ സമ്മർദത്തിനോ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. ലഖീംപൂരിൽ കർഷകർക്കെതിരെ നടന്നത് തീർത്തും ദൗർഭാഗ്യകരമാണെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കൂട്ടിച്ചേർത്തു.

ഇതിനിടെ ലഖീംപൂർ ഖേരി ആക്രമണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ സുപ്രീം കോടതി ഉത്തർപ്രദേശ് പോലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. എല്ലാ പ്രതികളും നിയമത്തിന്റെ കണ്ണിൽ ഒരുപോലെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. . കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണോയെന്ന് കോടതി ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close