INDIANEWS

വാക്സിനേഷൻ വേണ്ട; കുത്തിവെക്കാൻ ശ്രമിച്ചാൽ പാമ്പിനെ ദേഹത്തെറിയും; ആരോഗ്യപ്രവർത്തകരെ പാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി സ്ത്രീ

ജയ്പൂർ: കോവിഡിനെ പ്രതിരോധിക്കാനുള്ള കുത്തിവെയ്പ്പ് എടുക്കുവാൻ സർക്കാരും ആരോഗ്യപ്രവർത്തകരും നിർദ്ദേശിക്കാറുണ്ട്. ലോകരാജ്യങ്ങളിൽ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയ നടക്കുന്ന രാജ്യവുമാണ് ഇന്ത്യ. എന്നാൽ പോലും ഇന്നും വലിയ ഒരു ശതമാനം ആൾക്കാർ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശത്തോടെ ആരോഗ്യപ്രവർത്തകർ പല ഗ്രാമങ്ങളിലും നേരിട്ട് വീട്ടിലെത്തി പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നുണ്ട്. അത്തരത്തിൽ രാജസ്ഥാനിലെ അജ്മീറിൽ വാക്‌സിനേഷൻ നടത്താനായി എത്തിയ ആരോഗ്യപ്രവർത്തകർക്ക് നേരിടേണ്ടി വന്നത് ഒരൊന്നൊന്നര പൊല്ലാപ്പാണ്.

അജ്മീർ ജില്ലയിലെ പിസംഗൻ പ്രദേശത്തുള്ള നാഗോലാവ് ഗ്രാമത്തിൽ വീടുതോറും ചെന്ന് കുത്തിവെയ്പ്പ് നൽകിയ മെഡിക്കൽ സംഘം കംലാ ദേവി എന്ന സ്ത്രീയുടെ വീട്ടിലെത്തിയപ്പോൾ തന്നെ കുത്തിവെയ്ക്കാതിരിക്കാൻ സ്ത്രീ പാമ്പിനെ കൈയിൽ എടുത്ത് ഭീഷണിപ്പെടുത്തി. താൻ വാക്‌സിൻ സ്വീകരിക്കില്ല എന്നു പറഞ്ഞ കംലാ ദേവിയെ ആരോഗ്യപ്രവർത്തകർ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവമുണ്ടായത്.

കുത്തിവെയ്പ്പ് എടുക്കാനായി സ്ത്രീയെ വിളിച്ചപ്പോൾ വീടിനകത്തു നിന്ന് പാമ്പുമായാണ് കംലാ ദേവി മെഡിക്കൽ സംഘത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തന്നെ കുത്തിവെച്ചാൽ പാമ്പിനെ ദേഹത്തെറിയും എന്ന് സ്ത്രീ ഭീഷണിപ്പെടുത്തി. താൻ വാക്‌സിൻ സ്വീകരിക്കില്ലെന്നും കുത്തിവെയ്ക്കാൻ ശ്രമിക്കരുതെന്നും കംലാ ദേവീ ആരോഗ്യപ്രവർത്തകർക്ക് താക്കീത് നൽകുകയായിരുന്നു. കുത്തിവെയ്പ്പ് എടുക്കാതെ ഭീഷണികൾ മുഴക്കിയ സ്ത്രീയെ അവസാനം നാട്ടുകാർ ഇടപെട്ട് മനസിലാക്കി വാക്‌സിൻ എടുപ്പിക്കുകയായിരുന്നുവെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close