EducationKERALANEWS

‌പാഠഭാ​ഗങ്ങൾ തീരുന്നില്ല; ഉച്ചവരെയുള്ള ക്ലാസുകൾ ഇനി വൈകിട്ടുവരെ; വിഷയം സർക്കാർ പരി​ഗണനയിൽ

തിരുവനന്തപുരം: നീണ്ട ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. കോവിഡ് നിലനിൽക്കുന്ന പശ്ചാത്തലത്തിലും നിയന്ത്രണങ്ങളോടെയാണ് സ്കൂളുകളുടെ പ്രവർത്തനം. നിലവിൽ രണ്ടു ബാച്ചുകളായി ഉച്ചവരെ മാത്രമാണ് ക്ലാസുകൾ ഉള്ളത്.

പാഠഭാ​ഗങ്ങൾ തീർക്കാനാവുന്നില്ല എന്ന അധ്യാപകരുടെ പരാതിയെ തുടർന്ന് സ്കൂൾ അധ്യയനം ഡിസംബറോടുകൂടി വൈകുന്നേരം വരെയാക്കാനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം ചർച്ചചെയ്തത്. നാളെ നടക്കുന്ന യോഗത്തിൽ തുടർചർച്ചകൾ നടക്കും. ഉച്ചവരെമാത്രം ക്ലാസുകൾ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ക്ലാസുകൾ വൈകുന്നേരം വരെയാക്കുന്നത്.

പ്ലസ്‌വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഏഴ് ജില്ലകളിലായി 65-ഓളം താത്‌കാലിക ബാച്ചുകൾ അനുവദിക്കേണ്ടിവരുമെന്ന് യോ​ഗത്തിൽ വിലയിരുത്തി. നിലവിൽ പ്രവേശനം ലഭിക്കാത്ത കുട്ടികളിൽ ഭൂരിഭാഗവും ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളിൽ പ്രവേശനത്തിനായി ഓപ്ഷൻ നൽകിയവരാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ബാച്ചുകൾ കൂടുതൽ ആവശ്യം. തൃശ്ശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില താലൂക്കുകളിൽ ഏതാനും ബാച്ചുകളും ആവശ്യമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close