KERALANEWS

മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ച സംഭവം; പരാതി പിൻവലിക്കാൻ സമർദ്ദമുണ്ടെന്ന് നൂർജഹാന്റെ മാതാവ്

കോഴിക്കോട് മന്ത്രവാദ ചികിത്സയ്ക്കിടെ നൂർജഹാൻ മരിച്ചെന്ന പരാതി പിൻവലിക്കാൻ സമർദമുണ്ടെന്ന് മാതാവ് കുഞ്ഞായിഷ. ഇന്നലെ പുലർച്ചെയാണ് കോഴിക്കോട് കല്ലാച്ചി കുനിങ്ങാട് സ്വദേശിനി നൂർജഹാൻ ആലുവയിൽ വച്ച് മരിച്ചത്. ത്വക്ക് രോഗത്തെ തുടർന്ന് മന്ത്ര വാദ ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു ഭർത്താവ് ഭാര്യയെ. നൂർജഹാന്റെ മക്കളാണ് ഭീഷണിപ്പെടുത്തുന്നതെന്ന് കുഞ്ഞായിഷ പറഞ്ഞു.

നൂർജഹാന് ചികിത്സ നൽകുന്നതിന് പകരം ഭർത്താവ് മന്ത്രവാദം നടത്തിയെന്നാണ് മാതാവ് പറയുന്നത്. കുടുംബത്തിൽ മുൻപും മന്ത്രവാദ മരണം സംഭവിച്ചിട്ടുണ്ട്.

അതേസമയം മന്ത്രവാദ ചികിത്സയ്‌ക്കൊടുവിൽ മരിച്ച വീട്ടമ്മയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കുടുംബം. നേരത്തെ നൂർജഹാന്റെ മൂത്ത മകളും ചികിത്സ കിട്ടാതെ മരിച്ചിരുന്നു. തലയ്ക്ക് ട്യൂമർ ആയിരുന്ന ഒന്നര വയസുകാരിയും ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് മരണപ്പെട്ടത് എന്നാണ് കുടുംബം പറയുന്നത്. അന്ന് മന്ത്രവാദ ചികിത്സയാണ് നടത്തിയത്. നൂർജഹാന്റെ മരണത്തിൽ വളയം പോലീസ് ഭർത്താവ് ജമാലിന് എതിരെ കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ മൃതദേഹം കോഴിക്കോട് വടകര ജില്ലാ ആശുപത്രിയിലെ ഇൻക്വസ്‌റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനായി കൊണ്ട് പോകും.

കല്ലാച്ചി ചട്ടീന്റവിട ജമാലിന്റെ ഭാര്യ നൂർജഹാൻ (43) ആണു മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ദേഹമാസകലം വ്രണം വന്ന നൂർജഹാനെ ഭർത്താവ് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിലേക്കു കൊണ്ടുപോവുകയായിരുന്നു. മതിയായ ചികിത്സ നൽകാതെയാണു മരണമെന്നാരോപിച്ചു ഭർത്താവിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ദേഹത്തു വ്രണങ്ങൾ ഉണ്ടായതിനെ തുടർന്ന് ആറ്മാസം മുൻപ് നൂർജഹാനെ മന്ത്രവാദ ചികിത്സയ്ക്കു വിധേയയാക്കിയിരുന്നു. അന്നു വിവരം അറിഞ്ഞെത്തിയ ഇവരുടെ ബന്ധുക്കൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി ചികിത്സ നൽകിയിരുന്നു. തുടർന്നു രോഗം ഭേദമായെങ്കിലും തുടർചികിത്സ നൽകാതെ വീണ്ടും ഭർത്താവ് ഇവരെ മന്ത്രവാദ ചികിത്സയിലേക്കു മാറ്റുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു.

മന്ത്രവാദത്തിൽ രോഗത്തിന് കുറവുണ്ടാവാതെ വന്നപ്പോഴും നൂർജഹാനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഭർത്താവ് തയ്യാറായില്ല. രോഗം ഗുരുതരമായതിനെ തുടർന്നു 6ന് ആലുവയിലെ ചികിത്സാ കേന്ദ്രത്തിലേക്കു കൊണ്ടു പോവുകയും ഇന്നലെ പുലർച്ചെ മരിക്കുകയുമായിരുന്നു. വളയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ബുധനാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും. കുനിങ്ങാട് പൊയിൽ പീടികയിൽ മൂസയുടെയും കുഞ്ഞയിശയുടെയും മകളാണ്. മക്കൾ: ബഷീർ, ജലീന, മാഹിറ, സാദിഖ്, പരേതനായ ഹിദായത്തുള്ള. മരുമകൻ: റിഷാദ്. സഹോദരങ്ങൾ: ഷാജഹാൻ, ജുവൈരിയ , ഫർസാന, ജംഷീറ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close