
തൃശൂർ: തൃശൂരിൽ 52 പേർക്ക് നോറോ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത മുന്നറിയിപ്പ് നൽകി. സെന്റ് മേരീസ് ഹോസ്റ്റലിലാണ് വൈറസ് സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ കുട്ടപ്പൻ പരിശോധന നടത്തി. രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ ഹോസ്റ്റലുകളും അതീവ ജാഗ്രതയിൽ ആയിരിക്കണം എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സെന്റ് മേരീസ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സൂചന. വ്യക്തി ശുചിത്വം പാലിക്കകണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്