NEWSWORLD

ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ; ആശങ്ക പ്രകടിപ്പിച്ച് യുഎസും ജപ്പാനും

പ്യാംഗ്യാങ്: ഉത്തര കൊറിയ അവരുടെ പുതിയ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷിച്ചു. വാരാന്ത്യ പരീക്ഷണത്തിൽ 1,500 കിലോമീറ്റർ (930 മൈൽ) വരെ മിസൈലുകൾ സഞ്ചരിച്ചതായാണ് ഔദ്യോഗിക വാർത്താ ഏജസികൾ നൽകുന്ന വിവരം. ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുമ്പോഴും ഉത്തരകൊറിയ ആയുധങ്ങൾ വികസിപ്പിക്കാൻ പ്രാപ്തരാണെന്ന് തെളിയുകയാണ് ഇത്തരമൊരു പരീക്ഷണം നടത്തി രാജ്യം. ഉത്തര കൊറിയയുടെ ഏറ്റവും പുതിയ പരീക്ഷണങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാണെന്ന് യുഎസ് സൈന്യം പറഞ്ഞു. അയൽ രാജ്യം കൂടിയായ ജപ്പാൻ ആശങ്കകളും പ്രകടിപ്പിച്ചു.

ആണവായുധം വഹിക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യത്തെ ദീർഘദൂര ക്രൂയിസ് മിസൈലാണ് ഉത്തര കൊറിയ പരീക്ഷിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉത്തരകൊറിയയെ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നതിൽ നിന്ന് യുഎൻ സുരക്ഷാ കൗൺസിൽ വിലക്കുന്നുണ്ട്, പക്ഷേ വിലക്ക് ഇതുപോലുള്ള ക്രൂയിസ് മിസൈലുകൾക്കല്ല. എന്നാൽ ബാലിസ്റ്റിക് മിസൈലുകൾ ക്രൂയിസ് മിസൈലുകളേക്കാൾ ഭീഷണി ഉയർത്തുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. കാരണം അവയ്ക്ക് വലുതും ശക്തവുമായ പേലോഡുകൾ വഹിക്കാനും കൂടുതൽ ദൈർഘ്യമുള്ളതും വേഗത്തിൽ സഞ്ചരിക്കാനും കഴിയും.

ഒരു ബാലിസ്റ്റിക് മിസൈൽ പ്രവർത്തിക്കുന്നത് റോക്കറ്റ് പോലെയാണ്. അവ കൃത്യമായ ഒരു പാത പിന്തുടർന്നാണ് പറക്കുന്നത്. അതേസമയം ഒരു ക്രൂയിസ് മിസൈൽ ജെറ്റ് എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുകയും താഴ്ന്നു വേഗത്തിൽ പറക്കുകയും ചെയ്യുന്നു. ക്രൂയിസ് മിസൈലുകൾ താഴ്ന്നു പറക്കുന്നതും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്, കൂടാതെ 1500 കിലോമീറ്റർ ദൂരപരിധി ജപ്പാനിലെ ഭൂരിഭാഗത്തെയും പരിധിയിലാക്കും എന്നതും ആശങ്കക്ക് വഴി ഒരുക്കുന്നു. ഉത്തര കൊറിയ ഭരണകൂടം ഒരു ന്യൂക്ലിയർ വാർഹെഡ് സ്ഥാപിക്കുമെന്ന് അയൽ രാജ്യങ്ങൾക്ക് ആശങ്കയുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള ചർച്ച 2019 ൽ ഹനോയിയിൽ പരാജയപ്പെട്ടതിനുശേഷം പ്യോങ്യാങ് നിശബ്ദമായിരുന്നിരിക്കാം എന്നും, എന്നാൽ അവരുടെ ആയുധ നിർമ്മാതാക്കൾ തിരക്കിലല്ലെന്ന് ഇതിനർത്ഥമില്ല എന്നും വിലയിരുത്തപ്പെടുന്നു.

മാർച്ചിൽ ഉത്തരകൊറിയ യുഎൻ സുരക്ഷാ കൗൺസിലിന്റെ വിലക്ക് ലംഘിക്കുകയും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇത് യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളുടെ ശക്തമായ എതിർപ്പിന് കാരണമായി. കഴിഞ്ഞ മാസം യുഎൻ ആറ്റോമിക് ഏജൻസി, ഉത്തര കൊറിയ ആണവായുധങ്ങൾക്കായി പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു റിയാക്ടർ പുനരാരംഭിച്ചതായി തോന്നുന്നുവെന്നും രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close