NEWSWORLD

കിമ്മിന്റെ പിതാവിന്റെ ചരമ വാർഷികം; ഉത്തര കൊറിയയിൽ ‘ചിരി’യ്ക്ക് വിലക്കേർപ്പെടുത്തി

സോൾ: ഉത്തരകൊറിയയിൽ പത്തു ദിവസത്തേയ്ക്കു ജനങ്ങൾ ചിരിക്കുന്നതിന് നിരോധനമേർപ്പെടുത്തി. രാജ്യത്തിന്റെ മുൻ ഭരണാധികാരിയും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇലിന്റെ 10–ാം ചരമവാർഷികത്തോട് അനുബന്ധിച്ചാണ് ഭരണകൂടം ഈ ഉത്തരവ് ഇറക്കിയത്. ഇന്നാണ് (ഡിസംബർ 17) കിം ജോങ് ഇലിന്റെ ചരമവാർഷികദിനം.

പത്തു ദിവസത്തെ ദുഃഖാചരണത്തോട് അനുബന്ധിച്ച് ഉത്തര കൊറിയക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളിൽ ഒന്നാണ് ചിരി നിരോധനം. മദ്യപാനം, മറ്റു വിനോദങ്ങളിൽ ഏർപ്പെടുന്നത് തുടങ്ങിയവയും നിരോധിച്ചിട്ടുണ്ടെന്ന് അതിർത്തി നഗരമായ സിനുയിജുവിലെ താമസക്കാരൻ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു. നിരോധനം ലംഘിക്കുന്നവരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്.

കിം ജോങ് ഇലിന്റെ ജീവിതത്തെ അനുസ്മരിച്ച് നിരവധി പരിപാടികളാണ് ഉത്തരകൊറിയ ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹം പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം, അദ്ദേഹത്തിന്റെ പേരിലുള്ള പുഷ്പമായ ‘കിംജോങ്ങിലിയ’യുടെ പ്രദർശനം തുടങ്ങിയവ ഇതിലുൾ‌പ്പെടുന്നു.

2011 ഡിസംബർ 17ന് 69–ാം വയസ്സിലാണ് കിം ജോങ് ഇൽ മരിച്ചത്. 1948ൽ കിം ഇൽ സുങ് ഉത്തര കൊറിയ സ്ഥാപിച്ചശേഷം കിം കുടുംബത്തിലെ മൂന്നു തലമുറകളാണു രാജ്യം ഭരിച്ചത്. 1994ൽ സുങ് അന്തരിച്ചതിനു പിന്നാലെയാണ് മകനായ കിം ജോങ് ഇൽ ഭരണാധികാരിയായത്. കിം ജോങ് ഇൽ മരിച്ചതിനുശേഷം 2011 ഡിസംബർ 30ന് കിം ജോങ് ഉൻ അധികാരമേറ്റു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close