NEWSWORLD

ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ; ഈ മാസം ഉത്തര കൊറിയ നടത്തിയ മൂന്നാമത്തെ മിസൈൽ പരീക്ഷണം

പ്യോങ്യാങ്: പുതിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. ചൊവ്വാഴ്ച്ചയാണ് ‘Hwasong-8’ എന്ന പുതിയ ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചത്. അഞ്ച് വർഷത്തെ സൈനിക വികസന പദ്ധതിയിൽ തയ്യാറാക്കിയ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പുതിയ ആയുധ സംവിധാനങ്ങളിൽ ഒന്നാണ് പരീക്ഷിച്ച പുതിയ ഹൈപ്പർസോണിക് മിസൈൽ എന്ന് ഉത്തര കൊറിയ പറഞ്ഞു. മിസൈലിനെ തന്ത്രപരമായ ആയുധം എന്നാണ് സർക്കാർ വിശേഷിപ്പിച്ചത്. ആണവായുധ ശേഷിയുള്ള മിസൈലാണ് ഇതെന്ന് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഉപരോധങ്ങൾക്കിടയിലും പ്യോങ്‌യാങ്ങിന്റെ ആയുധ സാങ്കേതികവിദ്യ വളരുന്നതിന്റെ മറ്റൊരു സൂചനയാണ് ചൊവ്വാഴ്ചത്തെ വിക്ഷേപണം. ഈ ആയുധ സംവിധാനത്തിന്റെ വികസനം എല്ലാ വിധത്തിലും സ്വയം പ്രതിരോധത്തിനുള്ള രാജ്യത്തിന്റെ കഴിവുകൾ വർദ്ധിപ്പിച്ചു എന്ന് ഉത്തര കൊറിയ പറയുന്നു. ഏറ്റവും പുതിയ വിക്ഷേപണം ഈ മാസം ഉത്തര കൊറിയ നടത്തിയ മൂന്നാമത്തെ മിസൈൽ പരീക്ഷണമാണ്. ക്രൂയിസ് മിസൈൽ, ട്രെയിൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ, ഇപ്പോൾ ഹൈപ്പർസോണിക് മിസൈൽ.

ഹൈപ്പർസോണിക് മിസൈലുകൾ സാധാരണയുള്ളതിനേക്കാൾ വളരെ വേഗതയുള്ളതും കൂടുതൽ ചടുലവുമാണ്. ആയുധങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിൽ ഉത്തര കൊറിയ, അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ഒരു ചെറിയ കൂട്ടത്തിൽ ചേരുന്നു. ജൂലൈയിൽ, വെള്ളക്കടലിലെ ഒരു ഫ്രിഗേറ്റിൽ നിന്ന് 8659.88 കിലോമീറ്റർ/മണിക്കൂർ (5381mph) വേഗത കൈവരിച്ച ഹൈപ്പർസോണിക് മിസൈൽ വിജയകരമായി വിക്ഷേപിച്ചതായി റഷ്യ പ്രഖ്യാപിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close