Breaking NewsINDIANEWSTop News

അപേക്ഷ നൽകേണ്ട, കാത്തിരിക്കേണ്ട; എൽപിജി കണക്ഷൻ ഇനി വിരൽ തുമ്പിൽ

കൊച്ചി: പുതിയ എൽപിജി കണക്ഷൻ ലഭിക്കാൻ ഒറ്റ മിസ്ഡ് കോൾ മതി. 8454955555 എന്ന നമ്പറിലേക്ക് വിളിക്കാം. ഇൻഡേൻ ആണ് പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. പുത്തൻ സംവിധാനം ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്. എം വൈദ്യ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ഉപയോക്താക്കൾക്കും മിസ്ഡ് കോൾ വഴി പുതിയ കണക്ഷൻ ബുക്ക് ചെയ്യാം. ഇന്ത്യയിൽ എവിടെ നിന്നും ഈ സൗകര്യം ഉപയോഗിക്കാം. ഇത്തരത്തിലുള്ള സംവിധാനം ഏർപ്പെടുത്തുന്ന ഏക എണ്ണ വിപണന കമ്പനിയാണ് ഇന്ത്യൻ ഓയിൽ.

തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ 2021 ജനുവരിയിൽ തന്നെ റീഫിൽ ബുക്കിംഗിന് മിസ്ഡ് കോൾ സംവിധാനം ഏർപ്പെടുത്തിയിരുന്നു. പ്രായമായവർക്കും ഗ്രാമീണ മേഖലയിലുള്ളവർക്കും അനായാസം പാചകവാതകം ബുക്കുചെയ്യാൻ സഹായകമാകും. എൽ.പി.ജി ബുക്കിംഗിന് പണമടയ്ക്കാനും നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ചിരുന്നു. ഉപഭോക്താവിന്റെ വീട്ടു പടിക്കൽ ഡബിൾ ബോട്ടിൽ കണക്ഷൻ എത്തിക്കുന്ന പദ്ധതിയും എസ്.എം. വൈദ്യ ഉദ്ഘാടനം ചെയ്തു. 14.2 കിലോ സിലിണ്ടർ ഉള്ളവർക്ക് അഞ്ചുകിലോ സിലിണ്ടർ കൂടി ആവശ്യമെങ്കിൽ തിരഞ്ഞെടുക്കാവുന്നതാണ് പദ്ധതി.

നിലവിലുള്ള ഉപയോക്താക്കൾക്കും മിസ്ഡ് കോൾ വഴി പുതിയ കണക്ഷൻ ബുക്ക് ചെയ്യാം. ഉപഭോക്താവിന് കൂടുതൽ സൗകര്യം ലഭ്യമാക്കാൻ ഐ.ഒ.സി. പ്രതിജ്ഞാബദ്ധമാണെന്ന് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർമാൻ എസ്.എം. വൈദ്യ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close