NEWSTECHTop News

നിങ്ങളുടെ കൈയ്യിൽ ഒരു നല്ല സ്മാര്‍ട്ട്ഫോണ്‍ ഉണ്ടോ? എങ്കിൽ ഇനി നമുക്ക് ഒരു ഫിലിം ഷൂട്ട് ചെയ്യാം; കൈയ്യിൽ ഈ ഉപകരണങ്ങള്‍ ഉണ്ടായാൽ മാത്രം മതി

നിങ്ങളുടെ കൈയ്യിൽ സ്മാര്‍ട്ട്ഫോണ്‍ ഉണ്ടോ? എങ്കിൽ ഇനി നമുക്ക് ഒരു ഫിലിം ഷൂട്ട് ചെയ്യാം. സ്മാര്‍ട്ട്ഫോണ്‍ മാത്രം ഉപയോ​ഗിച്ച് നല്ല രീതിയിൽ ഫിലിം ഷൂട്ട് ചെയ്യാൻ സാധിക്കില്ല. അതിനു വേണ്ടി സ്മാര്‍ട്ട് ഫോണിനൊപ്പം ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി ഉപകരണങ്ങള്‍ നമുക്ക് വിപണിയിൽ ലഭ്യമാണ്. ന്ലവിലെ കേമന്മാരായ ഐഫോണ്‍ അല്ലെങ്കില്‍ ഹൈ-എന്‍ഡ് സാംസങ് ഫോണ്‍ അല്ലെങ്കില്‍ വണ്‍പ്ലസ് ഫോണ്‍ തുടങ്ങിയ നല്ല വീഡിയോ റെക്കോര്‍ഡിംഗ് കഴിവുകളുള്ള ഒരു സ്മാര്‍ട്ട്ഫോണ്‍ കൈവശമുണ്ടെങ്കില്‍ ഈ ഉപകരണങ്ങള്‍ വാങ്ങിയാല്‍ നിങ്ങള്‍ക്ക് നല്ല രീതിയില്‍ സിനിമാ ചീത്രീകരണം നടത്താം.

അത്തരത്തിൽ നമുക്ക് തന്നെ സ്വാതന്ത്രമായി ഷൂട്ട് ചെയ്യാൻ സാധിക്കുന്ന തലത്തിലേക്ക് നമ്മെ എത്തിക്കുന്ന ചിലവ് കുറഞ്ഞ ഉപകരണങ്ങൾ നമുക്ക് പരിചയപെടാം.

ജിംബല്‍

ധാരാളം ചലനങ്ങളുള്ള ഷോട്ടുകള്‍ എടുക്കുമ്പോൾ കൈകളുടെ ഇളക്കം നമ്മുടെ വീഡിയോയെ ബാധിക്കാറുണ്ട്. ഈ പ്രശ്നം ഒരു പരിധിവരെ നിയന്ത്രിച്ച് നിങ്ങള്‍ക്ക് ഷൂട്ട് ചെയ്യണമെങ്കില്‍ ഏറ്റവും ആവശ്യമായ ഉപകരണങ്ങളില്‍ ഒന്നാണ് ജിംബല്‍. ത്രീ ആക്സിസ് ജിംബലുകള്‍ മികച്ച ചോയ്സ് ആണ്, കാരണം ഈ ഉപകരണങ്ങള്‍ ക്യാമറയുടെ ടില്‍റ്റ്, പാന്‍, റോള്‍ എന്നിവ നിയന്ത്രിക്കുന്നു. ടില്‍റ്റ് സ്മാര്‍ട്ട്‌ഫോണിന്റെ മുകളിലേക്കും താഴേക്കും ചലനം നിയന്ത്രിക്കുമ്ബോള്‍, പാന്‍ വശങ്ങളിലേക്കുള്ള ചലനത്തെയും നിയന്ത്രിക്കുന്നു, റോള്‍ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം നിയന്ത്രിക്കുന്നു. അത്തരം എല്ലാ ചലനങ്ങളും നിയന്ത്രിക്കുന്നതിലൂടെ ഒരു ജിംബലിന് നിങ്ങളുടെ വീഡിയോ ഫൂട്ടേജ് സ്ഥിരപ്പെടുത്താന്‍ കഴിയും. അങ്ങനെ ഷോട്ടുകള്‍ ഇളക്കം ബാധിക്കാത്തതും സിനിമാറ്റിക്കും ആവും.

സ്മാര്‍ട്ട്ഫോണ്‍ ജിംബലുകള്‍ ഇപ്പോള്‍ ധാരാളം ഫീച്ചറുകളുമായി വരുന്നു. കണ്‍ട്രോളറുകളോട് കൂടിയ ജോയ്സ്റ്റിക്കുകള്‍, ടൈം-ലാപ്സ്, ഹൈപ്പര്‍-ലാപ്സ് മോഡുകള്‍, സബ്ജക്റ്റ് ട്രാക്കിംഗ്, മറ്റ് നിരവധി സവിശേഷതകള്‍ എന്നിങ്ങനെ നിരവധി സവിശേഷതകള്‍ അതില്‍ ഉള്‍ക്കൊള്ളുന്നു. ഒരു നല്ല ക്യാമറയുള്ള ഒരു സ്മാര്‍ട്ട്ഫോണ്‍ നിങ്ങള്‍ക്ക് ലഭ്യമാണെങ്കില്‍, ഒരു സ്മാര്‍ട്ട്ഫോണ്‍ ജിംബല്‍ വീഡിയോയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കും. മോസ മിനി എസ് (Moza Mini S), ഡിജെഐ ഓസ്മോ ത്രീ (DJI Osmo 3) എന്നിവ നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന രണ്ട് മികച്ച ഓപ്ഷനുകളാണ്. ഇവ രണ്ടും ത്രീ ആക്സിസ് ജിംബലുകളാണ്, കൂടാതെ എല്ലാ അടിസ്ഥാന സവിശേഷതകളും ഉള്‍ക്കൊള്ളുകയും ഒരു ജോയ്സ്റ്റിക്ക് സഹിതം വരികയും ചെയ്യുന്നു. ആമസോണില്‍ ഇപ്പോള്‍ 4,899 രൂപയ്ക്ക് മോസ മിനി എസ് ലഭ്യമാണ്. ഡിജെഐ ഓസ്മോ ത്രീ അല്‍പ്പം കൂടുതല്‍ ചെലവേറിയതാണ്. ആമസോണില്‍ 7,699 രൂപയാണ് വില.

ട്രൈപോഡ്

ഒരു സ്ഥലത്ത് നിന്നുകൊണ്ട് നല്ല ഷോട്ടുകള്‍ ചിത്രീകരിക്കുന്നതിന് ട്രൈപോഡ് ആവശ്യമാണ്. ഫ്രൈം കൃത്യമായി സജ്ജീകരിക്കാനും സമയദൈര്‍ഘ്യമുള്ള ഷോട്ടുകള്‍ എടുക്കാനും ഇവ ഉപയോ​ഗിച്ചു വരുന്നു. ഫോണ്‍ നിങ്ങളുടെ കയ്യില്‍ പിടിക്കുമ്പോള്‍ കയ്യിലെ ഇളക്കം ഷോട്ടിനെ ബാധിക്കും. ഫോണ്‍ അത്രയും നേരം പിടിച്ച്‌ നില്‍ക്കാനും ബൂദ്ധിമുട്ടാണ്. ഈ പ്രശ്നങ്ങള്‍ ഒരു ട്രൈപോഡിലൂടെ പരിഹരിക്കാം. നിരവധി സ്മാര്‍ട്ട്ഫോണ്‍ ട്രൈപോഡുകള്‍ ഇന്ന് വിപണിയിൽ ലഭ്യമായിട്ടുണ്ട്. ഡിജിടെക് ഡിടിഐര്‍ 260 ജിടി ഗൊറില്ല ട്രൈപോഡ് (Digitek DTR 260 GT Gorilla Tripod) ഒരു മികച്ച ഓപ്ഷനാണ്, നിലവില്‍ ആമസോണില്‍ 299 രൂപയാണ് ഇതിന്റെ വില.

മൈക്രോഫോണ്‍

സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിച്ച്‌ ഓഡിയോ റെക്കോര്‍ഡിംഗിനായി വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് തരം മൈക്രോഫോണുകള്‍ ഉണ്ട്. ഒന്ന് ലാവലിയര്‍ മൈക്രോഫോണുകളും മറ്റൊന്നും ഷോട്ട്ഗണ്‍ മൈക്രോഫോണുകളും. ലാപല്‍ മൈക്കുകള്‍ എന്നും അറിയപ്പെടുന്ന ലാവലിയര്‍ മൈക്രോഫോണുകള്‍ ചലച്ചിത്ര നിര്‍മ്മാണത്തിലും പ്രക്ഷേപണത്തിലും വ്യാപകമായി ഉപയോഗിക്കുന്ന പോര്‍ട്ടബിളും, ഒതുക്കമുള്ളതുമായ വയേര്‍ഡ് മൈക്രോഫോണുകളാണ്. ലാവ് മൈക്കുകള്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ അനുയോജ്യമാണ്.

ഷോട്ട്ഗണ്‍ മൈക്രോഫോണുകള്‍ക്ക് ഒരു സാധാരണ കാര്‍ഡിയോയിഡ് മൈക്രോഫോണിനേക്കാള്‍ കൂടുതല്‍ ശബ്ദത്തിനറെ ദിശ മനസ്സിലാക്കാനാവും. മറ്റ് വശങ്ങളില്‍ നിന്ന് വരുന്ന അനാവശ്യ ശബ്ദങ്ങള്‍ അവ നിരസിക്കുകയും മൈക്രോഫോണ്‍ എവിടെ ചൂണ്ടിക്കാണിക്കുന്നു എന്നതിനെ ആശ്രയിച്ച്‌ ഉറവിടത്തില്‍ നിന്ന് വ്യക്തമായ ശബ്ദം എടുക്കുകയും ചെയ്യുന്നു. ഷോട്ട്ഗണ്‍ മൈക്കുകള്‍ ദൂരെ നിന്ന് ശബ്ദം പകര്‍ത്താന്‍ ഉപയോഗിക്കുന്നു.

ബോയ ബി‌വൈ‌എം വണ്‍ (The Boya BYM1)

സാധാരണയായി 800 രൂപ വിലവരുന്ന ബോയ ബി‌വൈ‌എം വണ്‍ (The Boya BYM1) മൈക്രോഫോണ്‍ ഉപയോക്താക്കള്‍ക്ക് 1,000 രൂപയില്‍ താഴെ വിലക്ക് വാങ്ങാന്‍ കഴിയുന്ന മികച്ച ലാവ് മൈക്കുകളില്‍ ഒന്നാണ് ഇത്. ഈ ഓമ്‌നിഡയറക്ഷണല്‍ (ഇരു ദിശകളിലേക്കുള്ള) മൈക്രോഫോണില്‍ മികച്ച ഓഡിയോ റെക്കോര്‍ഡിംഗ് കഴിവുകള്‍ ലഭ്യമാണ്, കൂടാതെ ഇതിനൊപ്പം 20 അടിയുള്ള കേബിള്‍ ലഭിക്കും. അത് ക്യാമറയോട് വളരെ അടുത്ത് നിര്‍ത്താതെ വീഡിയോ എടുക്കുമ്ബോള്‍ ഓഡിയോ റെക്കോര്‍ഡിംഗിന് നല്ലതാണ്. 3.5 എംഎം ജാക്ക് ഉപയോഗിച്ച്‌ മൈക്ക് ഒരു സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കാന്‍ കഴിയും. നിങ്ങളുടെ ബജറ്റ് ഉയര്‍ന്നതാണെങ്കില്‍ റോഡ് ലാവലിയര്‍ ഗോ മറ്റൊരു മികച്ച ഓപ്ഷനാണ്. ഉയര്‍ന്ന നിലവാരമുള്ള ഈ ലാവലിയര്‍ മൈക്രോഫോണ്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ റെക്കോര്‍ഡുചെയ്യുന്നതിന് പ്രത്യേകമായി നിര്‍മ്മിച്ചിരിക്കുന്നതാണ്. ഇത് ഒരു സര്‍വ്വ ദിശയിലുള്ള മൈക്രോഫോണാണ്. ആമസോണില്‍ നിന്ന് 5,999 രൂപയ്ക്ക് ഈ മൈക്രോഫോണ്‍ വാങ്ങാം

ലൈറ്റ്

ഷോട്ടുകള്‍ എടുക്കുമ്പോൾ പ്രധാനമായും നോക്കേണ്ട ഒന്നാണ് വെളിച്ചം. ഫ്രൈമിൽ വെളിച്ചം ശരിയായരീതിയിൽ ലഭിക്കുന്നില്ലെങ്കിൽ മികച്ച നിലവാരമുള്ള ഫൂട്ടേജ് പകര്‍ത്തുന്നതിന്, ലൈറ്റ് വേണ്ടി വരിം. ഇ-കൊമേഴ്‌സ് സൈറ്റുകള്‍ വഴി നിങ്ങള്‍ക്ക് 500 രൂപയ്ക്ക് ഫ്ലഡ് ലൈറ്റുകള്‍ ലഭിക്കുമെങ്കിലും, അത് ക്രമീകരിക്കാന്‍ നിങ്ങള്‍ക്ക് മറ്റ് ഉപകരണങ്ങളും ആവശ്യമാവും. നിങ്ങളുടെ ഫിലിം മേക്കിംഗ് യാത്ര ആരംഭിക്കുമ്ബോള്‍, നിങ്ങള്‍ക്ക് ഒരു റിംഗ് ലൈറ്റ് ഉപയോഗിക്കാം. അത് പ്രകാശത്തെ തുല്യമായി നല്‍കുന്നതിനുള്ള ഒരു ഇന്‍ബില്‍റ്റ് മെക്കാനിസവുമായി വരുന്നു. കൂടാതെ ആരെയാണോ, അല്ലെങ്കില്‍ എന്തിനെയാണോ ഷൂട്ട് ചെയ്യന്നത് അത് പ്രകാശത്തിനു മുന്നിലാണെങ്കില്‍ ഇത് ഒരു മികച്ച ഓപ്ഷനാണ്.

ഡിആര്‍എല്‍ 12 സി (Digitek DRL 12C) , ഡിആര്‍എല്‍ 12 (Digitek DRL 12) എന്നിവ നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന റിംഗ് ലൈറ്റുകളാണ്. ഡിജിറ്റെക് ഡിആര്‍എല്‍ 12 സി (Digitek DRL 12C) , ഡിആര്‍എല്‍ 12 (Digitek DRL 12) എന്നിവ നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന റിംഗ് ലൈറ്റ് ഓപ്ഷനുകളാണ്. ആമസോണില്‍ ഈ ലൈറ്റുകള്‍ക്ക് നിലവില്‍ യഥാക്രമം 1,299 രൂപയും 699 രൂപയുമാണ് വില. ഉപയോക്താക്കള്‍ക്ക് ലൈറ്റുകളുടെ കളര്‍ ടെംപറേച്ചര്‍ ക്രമീകരിക്കാനും കഴിയും. ഈ ലൈറ്റുകള്‍ ഒരു ബില്‍റ്റ് ഇന്‍ സ്റ്റാന്‍ഡിനൊപ്പമാണ് വരുന്നത്.

വീടിനകത്ത് ഷൂട്ട് ചെയ്യുമ്ബോള്‍ റിംഗ് ലൈറ്റുകള്‍ നല്ല രീതിയില്‍ ഉപയോഗിക്കാനാകും. എന്നാല്‍ പുറത്ത് രാത്രിയില്‍ വെളിച്ചം കുറവുള്ള സമയത്ത് ഉയര്‍ന്ന ബഡ്ജറ്റ് ലൈറ്റിംഗ് ഉപകരണങ്ങള്‍ സജ്ജീകരിക്കേണ്ടി വലരും. അതിന് വലിയ തുക ചിലവഴിക്കേണ്ടിവരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close