KERALANEWS

ഇനി ഇലക്ട്രിക് വാഹനം വാങ്ങാം; ചാർജിങ് സ്റ്റേഷൻ എല്ലാ ജില്ലകളിലും

കേരളത്തിലെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. നവംബർ മാസത്തോടെ ഇത് പൂർത്തീകരിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ. വാഹനങ്ങള്‍ ഇലക്ട്രിക് യുഗത്തിലേക്ക് മാറുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം.
നേരത്തെ ആറ് കോര്‍പ്പറേഷന്‍ ഏരിയകളില്‍ കെഎസ്ഇബിഎല്ലിന്റെ സ്ഥലത്തു സ്ഥാപിച്ച ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. മൂന്ന് ചാര്‍ജിങ്‌ സ്റ്റേഷനുകള് അനർട്ടും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലുമായി കെഎസ്ഇബിയുടെ 56 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതില്‍ 40 എണ്ണം നവംബറില്‍ പൂര്‍ത്തീകരിക്കും.

എല്ലാവിധ കാറുകളും, ഓട്ടോറിക്ഷാ, ഇരുചക്രവാഹനങ്ങളും ചാര്‍ജ്‌ ചെയ്യാനുള്ള സംവിധാനം സ്റ്റേഷനുകളിലുണ്ടാകും. കെ എസ് ഇ ബിയുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജ്‌ പോയിന്റുകള്‍ സ്ഥാപിക്കുന്ന പൈലറ്റ്‌ പ്രോജക്റ്റ്‌ അടുത്ത മാസം പൂര്‍ത്തീകരിക്കും. ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട്‌ സിറ്റിയിലാണ്‌ 10 ചാര്‍ജ്‌ പോയിന്റുകൾ ഉള്‍പ്പെടുന്ന പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തു മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close