KERALANEWS

മുന്നാക്ക സംവരണത്തെ എതിർത്ത് എൻഎസ്എസ്; സർവേ ആർക്കോ വേണ്ടിയുള്ള പ്രഹസനമെന്ന് എൻഎസ്എസ് മുഖപത്രത്തിൽ വിമർശനം

തിരുവനന്തപുരം: മുന്നാക്ക സംവരണത്തിൽ എതിർപ്പ് ശക്തമാക്കി എൻഎസ്എസ്. നിലവിൽ ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന സർവ്വേ ആർക്കോ വേണ്ടിയുള്ള പ്രഹസനമാണെന്ന് എൻഎസ്എസിന്റെ മുഖപത്രത്തിൽ പറയുന്നു. എൻഎസ്എസിന്റെ ആവശ്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന കമ്മിഷന്റെ കണ്ടെത്തൽ അപലപനീയമാണ്. സർവേ ഭാവിയിൽ ആധികാരിക രേഖയായി മാറേണ്ടതാണ്. സംവിധാനത്തിലും മാതൃകയിലും യോഗ്യരായ ഉദ്യോഗസ്ഥരെക്കൊണ്ട് വിവര ശേഖരണം നടത്തണം.

അതേസമയം ഓരോ വിഭാഗത്തിനും അർഹതപ്പെട്ട സംവരണം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്നാക്ക സംവരണത്തിന്റെ പേരിൽ വിവാദത്തിനാണ് ശ്രമം നടക്കുന്നത്. വൈകാരിക പ്രശ്‌നമാക്കി ഭിന്നിപ്പിനാണ് ശ്രമം.

യഥാർഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിലവിലുള്ള സംവരണം ആർക്കും ഇല്ലാതിയിട്ടില്ല. നിലവിലെ സംവരണം അട്ടിമറിച്ചല്ല സാമ്പത്തിക സംവരണം നടപ്പിലാക്കിയത്. 10% സംവരണത്തിന്റെ പേരിൽ വലിയ വിവാദം ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി.എല്ലാ ജനവിഭാഗത്തെയും പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സാമ്പത്തിക സർവേ ഉദ്ഘാടനം ചെയ്യുകയാണ് മുഖ്യമന്ത്രി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close