KERALANEWS

അക്ഷരവെളിച്ചത്തെ തോക്കുകൊണ്ട് കെടുത്താനാവില്ല; ജമ്മുകശ്മീരിലെ അധ്യാപകരെ കൊലപ്പെടുത്തയതിൽ പ്രതിഷേധം

തിരുവനന്തപുരം; കുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന അദ്ധ്യാപകരെ വെടിവെച്ചു കൊന്ന് ലോകം കീഴടക്കാമെന്ന് കരുതുന്ന ഭീകരവാദികൾ ഇരുട്ടിൻ്റെ സന്തതികളാണെന്ന് ദേശീയ അധ്യാപക പരിഷത്ത്. അറിവിനെയും അക്ഷരങ്ങളെയും ഭയക്കുന്നവരാണിവരെന്നും പരിഷത്ത് ചൂണ്ടിക്കാട്ടി.

ശ്രീനഗറിൽ ഈദ് ഗാഹ് പ്രവിശ്യയിലെ സർക്കാർ സ്കൂളിൽ പ്രിൻസിപ്പൽ സുപീന്ദർ കൗറിനെയും അദ്ധ്യാപകനായ ദീപക് ചന്ദിനെയും സ്വന്തം വിദ്യാലയത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം ഭീകരവാദികൾ വെടിവെച്ചുകൊന്നത്. നിരായുധരും നിരപരാധികളുമായ ഇവരെ കൊന്നതിന് പിന്നിൽ മതവിദ്വേഷവും അക്ഷര വിരോധവും ദേശവിരുദ്ധതയും മാത്രമാണുള്ളത്.

പഠിക്കാൻ പോയതിന് മലാല എന്ന പാകിസ്ഥാനി പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചവരും, പെൺകുട്ടികളെ വിദ്യാലയങ്ങളിലയച്ച രക്ഷിതാക്കളുടെ തല വെട്ടിയെടുത്ത് ഫുട്ബോൾ കളിച്ചവരും വനിതാ അദ്ധ്യാപകരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടവരും ഇതേ ജെനുസ്സിൽപെട്ടവരാണ്.
ഒരേ സ്കൂളിലെ അദ്ധ്യാപകരുടെ പേര് ചോദിച്ചറിഞ്ഞ ശേഷം ഹിന്ദുക്കളെ കൊല്ലുകയും മറ്റുള്ളവരെ വിട്ടയയ്ക്കുകയും ചെയ്ത രീതി താലിബാനിസത്തിൻ്റെ അപകടകരമായ ഇന്ത്യൻ വകഭേദമാണ്.

കശ്മീരിലെ അദ്ധ്യാപകർക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്കും പി എം പാക്കേജിലെ ജീവനക്കാർക്കും പ്രത്യേക സുരക്ഷയൊരുക്കാൻ ഭരണകൂടം തയാറാകണം. ലിംഗസമത്വത്തിനും തുല്യ നീതിക്കും ന്യൂനപക്ഷാവകാശ സംരക്ഷണത്തിനും മുറവിളി കൂട്ടുന്നവരും കത്വയിലെ പെൺകുട്ടിക്കു നീതിക്ക് വേണ്ടി മുറവിളി കൂട്ടിയവരും കാശ്മീരിലെ ന്യൂനപക്ഷ പീഡനങ്ങൾ കാണാത്തതെന്തുകൊണ്ടാണെന്നും വ്യക്തമാക്കേണ്ടതാണെന്നും ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന അധ്യക്ഷൻ പി എസ് ​ഗോപകുമാർ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close