NEWSSocial Media

സെമിത്തേരിയിൽ അസ്ഥികൂടവുമായി നൃത്തം കളിച്ച് കന്യാസ്ത്രീ; പരിഭ്രാന്തരായ വഴി യാത്രക്കാർ എടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു,ദൃശ്യങ്ങള്‍ കാണാം

ഹൊറർ സിനിമകളിൽ കാണുന്ന രംഗം നേരിട്ട് കണ്ടാലോ. എന്നാൽ അങ്ങനെ ഒരു ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. ഒരു കന്യാസ്ത്രീ സെമിത്തേരിയിൽ അസ്ഥികൂടവുമായി നൃത്തം ചെയ്യുന്നതും അവയോട് എന്തൊക്കയോ മിണ്ടുന്നതുമാണ് ചിത്രത്തിൽ കാണുന്നത്. ഇപ്പോൾ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. പലരും തമാശയാണോ യാഥാർഥ്യമാണോ എന്ന അത്ഭുതപെടുന്നു.

സെമിത്തേരിക്ക് സമീപം സഞ്ചരിച്ച വഴിയാത്രക്കാരാണ് ഈ ചിത്രം എടുത്തത്. ഒരു കന്യാസ്ത്രീയുടെ വസ്ത്രം ധരിച്ച ഒരു സ്ത്രീ മനുഷ്യ അസ്ഥികൂടവുമായി സെമിത്തേരിയിൽ നൃത്തം ചെയ്യുന്നതും അതിനോട് മിണ്ടുന്നതും കണ്ടപ്പോൾ വഴിയാത്രക്കാർ പരിഭ്രാന്തരായി. സ്ത്രീക്ക് തൊട്ടടുത്ത് നായയെ പോലെ തോന്നിക്കുന്ന ഒരു ജീവിയേയും കണ്ടു. വളരെ വിചിത്രമായി തോന്നിയ കാഴ്ച്ച വഴി യാത്രക്കാർ ഫോണിലൂടെ പകർത്തുകയായിരുന്നു.

ഏകദേശം 50 വർഷമായി ഉപയോഗിക്കാതെ കിടക്കുന്ന സെമിത്തേരിയാണിത്. ഇത് എന്തിന്റെയെങ്കിലും ഭാഗമായി ചെയ്തതാണോ എന്നാണ് പലരും സംശയിക്കുന്നത്. എന്തായാലും പ്രദേശികൾക്ക് മാത്രമല്ല ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിലും പരിഭ്രാന്തി പരത്തി ഈ ചിത്രം. ഇതിന്റെ പിന്നാമ്പുറ കഥകൾ അറിയാൻ കാഴ്ച്ചക്കാർക്ക് ആകാംക്ഷയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close