Breaking NewsJobsNEWS

യു.എ.ഇ യിൽ നഴ്സുമാർക്ക് അവസരം; പ്രതിമാസ ശമ്പളം ഒന്നര ലക്ഷം രൂപ വരെ

തിരുവനന്തപുരം: യു.എ.ഇ യിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബി.എസ്.സി. നഴ്സിംഗ്. ഉയർന്ന പ്രായപരിധി 35 വയസ്സ്. ഐ . സി. യു, പോസ്റ്റ് പാർട്ടം, എൻ.ഐ.സി യു, മെഡിക്കൽ സർജിക്കൽ , തീയറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. വനിതകൾക്ക് മുൻഗണന. പ്രമുഖ ആശുപത്രികളിൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം ഏകദേശം 1.3 – 1.5 ലക്ഷം രൂപ.

അപേക്ഷ www.norkaroots.org യിൽ ആഗസ്റ്റ് 8 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 1800425 3939 (ഇന്ത്യയിൽ നിന്നും ) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close