Uncategorized

സിംസ് ആശുപത്രിക്ക് മുൻപിൽ നഴ്സുമാരുടെ സമരം 254 ദിവസം; തിരിഞ്ഞ് നോക്കാതെ അധികൃതരും സർക്കാരും

കൊല്ലം : പിരിച്ചുവിട്ട 40 നഴ്സുമാരുടെ സമരം 254 ദിവസം പിന്നിടുമ്പോഴും തിരിഞ്ഞ് നോക്കാതെ അധികൃതരും സർക്കാരും. സിംസ് ആശുപത്രിയിലെ പിരിച്ചുവിട്ട നഴ്സുമാർ നടത്തുന്ന സമരത്തിന്റെ ഭാഗമായി തിരുവോണ ദിവസം കഞ്ഞി വെച്ച് പ്രതിഷേധിച്ചു. സമരത്തിനിടെ ഒരു യുവതി കുഴഞ്ഞുവീഴുകയും ചെയ്തു.

25 വർഷത്തോളം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടെന്നാണ് സമരം ചെയ്യുന്നവരുടെ ആരോപണം. സഹായത്തിനായി പല രാഷ്ട്രീയ പാർട്ടികളെയും സമീപിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന്‌ ഇവർ പറയുന്നു. ഐഎൻടിയുസി അടക്കം പല സംഘടനകളും നേരത്തെ തന്നെ ചതിച്ചെന്നും അവസാന പ്രതീക്ഷ ആയിരുന്ന സിഐടിയുസിയും ഇപ്പോൾ കൈവിട്ടെന്നും പറഞ്ഞു. തൊഴിൽ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. ജോലി നഷ്ടപെട്ടത് മൂലം ഇവരിൽ പലരും ആത്മഹത്യയുടെ വക്കിലാണ്.

നഷ്ടത്തിലാണെന്ന് പറഞ്ഞാണ് തങ്ങളെ ഒഴിവാക്കിയതെന്നും എന്നാൽ പകരം നിയമനം നടത്തിയെന്നും ഇവർ ആരോപിക്കുന്നു. ലേബർ വകുപ്പ് വിളിച്ച യോഗത്തിൽ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും പിന്തിരിപ്പൻ നയമാണ് ഉണ്ടായതെന്നും ലേബർ കമ്മിഷണർ തങ്ങൾക്ക് അനുകൂലമായി നിന്നപ്പോൾ അതും തടഞ്ഞെന്നും സമരസമിതി നേതാക്കളായ ശാന്തി സുരേഷ്, സജുമോള്‍ വിനയന്‍, വിനിബാബു, റിനിതോമസ് എന്നിവർ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close