കുഞ്ഞിന്റെ അച്ഛൻ ഭർത്താവോ അതോ കാമുകനോ; നുസ്രത്ത് ജഹാൻ എംപിയുടെ കുഞ്ഞിന്റെ പിതാവ് ആരെന്നത് ഇപ്പോഴും സസ്പെൻസ്

കൊൽക്കത്ത: തന്റെ കുഞ്ഞിന്റെ പിതാവ് ആരാണെന്ന ചോദ്യത്തിന് നടിയും തൃണമൂൽ കോൺഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാൻ മറുപടി പറഞ്ഞത് കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. കുഞ്ഞിന്റെ പിതാവിനറിയാം അതിന്റെ പിതാവ് ആരാണെന്ന് എന്നായിരുന്നു നുസ്രത്ത് ജഹാന്റെ പ്രതികരണം. തന്റെ ഭർത്താവായിരുന്നനിഖിൽ ജെയിനാണോ അതോ കാമുകനായ യഷ് ദാസ്ഗുപ്തയാണോ അടുത്തിടെ നുസ്രത്ത് ജന്മം നൽകിയ കുഞ്ഞിന്റെ പിതാവ് എന്ന ചോദ്യമായിരുന്നു മാധ്യമ പ്രവർത്തകർ ഉയർത്തിയത്. നുസ്രത്തും ഭർത്താവും കുറച്ച് മാസങ്ങൾക്ക് മുൻപാണ് വേർപിരിഞ്ഞത്.
നിഖിൽ ജെയിനുമായി വേർപിരിഞ്ഞ പശ്ചാത്തലത്തിലാണ് നുസ്രത്തിന്റെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച ചർച്ചകൾ പുറത്തുവരുന്നത്. നടനും ബിജെപി നേതാവുമായ യഷ് ദാസ്ഗുപ്തയുമായി നുസ്രത്ത് പ്രണയത്തിലാണ്. മകന്റെ ജനനത്തിന് ശേഷം നുസ്രത്ത് പങ്കെടുത്ത ആദ്യ പൊതുചടങ്ങിൽ ഒരാൾ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച ചോദ്യം ഉന്നയിച്ചു. കുഞ്ഞിന്റെ പിതാവിനറിയാം അതിന്റെ പിതാവ് ആരാണെന്ന്. ഞാനും യഷ്ദാസ്ഗുപ്തയും കുഞ്ഞിന്റെ ജനനം ആഘോഷിക്കുകയാണ് നുസ്രത്ത് പറഞ്ഞു.
വ്യവസായിയായ നിഖില്‍ ജെയിനായിരുന്നു നുസ്രത്തിന്റെ ഭര്‍ത്താവ്. ഇരുവരും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് വേര്‍പിരിഞ്ഞത്. തങ്ങളുടെ വിവാഹം സാധുവല്ലാത്തതിനാല്‍ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് പറഞ്ഞു. തുര്‍ക്കിയില്‍ വെച്ച് 2019 ലാണ് നുസ്രത്ത് നിഖിന്‍ ജെയിനെ വിവാഹം കഴിച്ചത്. ലോക്സഭയിലേക്ക് അവര്‍ തിരഞ്ഞെടുക്കപ്പെട്ട വര്‍ഷം തന്നെയായിരുന്നു വിവാഹം. പിന്നീട് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച വിവാഹസത്കാരത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുത്തിരുന്നു.
നുസ്രത്തിനും കുഞ്ഞിനും നിഖില്‍ ജെയിന് ആശംസകള്‍ അറിയിച്ചു. നുസ്രത്തുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഈ അവസരത്തില്‍ അമ്മയ്ക്കു കുഞ്ഞിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് നിഖില്‍ ജെയിന് പറഞ്ഞു.