KERALANEWSTrending

ആരാധനാലയങ്ങൾ കള്ളപ്പണശാലകളോ? പരസ്പരം കൊമ്പുകോർത്ത് കെ ടി ജലീലും പി കെ കുഞ്ഞാലിക്കുട്ടിയും

തിരുവനന്തപുരം: പരസ്പരം കൊമ്പുകോർത്ത് മുൻമന്ത്രിമാരായ കെ ടി ജലീലും പി കെ കുഞ്ഞാലിക്കുട്ടിയും. മുസ്ലീം ലീഗ് നേതാവും മലപ്പുറം എം.എൽ.എയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായാണ് മന്ത്രി കെ.ടി. ജലീൽ രം​ഗത്തു വന്നിരിക്കുന്നത്. ആരാധനാലയങ്ങളുടെ മറവിൽ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ജലീൽ ആരോപിക്കുന്നത്. പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി കുഴിയിൽ ചാടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. പാണക്കാട് ഹൈദരലി തങ്ങളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്ന് ഇ.ഡി നോട്ടീസിന്റെ രേഖകൾ പുറത്തുവിട്ടുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേടുണ്ടെന്നും അതിലും അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി നൽകുമെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖ് സഹകരണ ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചെന്ന ആരോപണവും ജലീൽ ഉയർത്തുന്നുണ്ട്. നിയമസഭയിലെ മീഡിയ റൂമിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുൻ മന്ത്രി. മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകൾ വഴി കോടികളുടെ ബിനാമി ഇടപാട് നടക്കുന്നുണ്ടെന്നും ജലീൽ ആരോപിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ മകൻ നടത്തിയിരിക്കുന്ന നിക്ഷേപങ്ങളും അന്വേഷിക്കണമെന്നാണ് ജലീൽ ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് സഹകരണ ബാങ്കുകളെ യോജിപ്പിച്ച് കേരള ബാങ്ക് എന്ന ആശയം രൂപീകരിച്ചപ്പോൾ കേരളത്തിലെ ബാക്കിയുള്ള 13 ജില്ലകളും അതിൽ ലയിച്ചപ്പോൾ മലപ്പുറം ജില്ല മാത്രം മാറി നിന്നുവെന്നും ഇത് കള്ളപ്പണ ഇടപാടിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിലെ ഭൂരിഭാഗം സഹകരണ ബാങ്കുകളിലും കോൺഗ്രസോ ലീഗോ ആണ് തലപ്പത്തുള്ളതെന്നും മന്ത്രി പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയവരിൽ ആദ്യ പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും ജലീല്‍ പറഞ്ഞു. ”പാലാരിവട്ടം പാലത്തിന്‍റെ ഓഹരി മലപ്പുറത്തെത്തി. പാണക്കാട് കുടുംബത്തില്‍ പോലും ഇ ഡി അന്വേഷിച്ചെത്തി. ഇതിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്‍റെ പിറകിലായിരുന്നെങ്കില്‍ ഇനി ഞാന്‍ നിങ്ങളുടെ പിറകിലുണ്ടാവും”- ജലീല്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close