NEWSWORLD

സമുദ്ര ഫോട്ടോഗ്രാഫി അവാർഡുകൾ 2021 ; ചിത്രങ്ങൾ കാണാം

ഈ വർഷത്തെ സമുദ്ര ഫോട്ടോഗ്രാഫർ ആയി എയ്മി ജാനിനെ തിരഞ്ഞെടുത്തു. ഓഷ്യാനോഗ്രാഫിക് മാഗസിൻ ആണ് മത്സരം സംഘടിപ്പിക്കുന്നത്. സമുദ്രത്തിന്റെ സൗന്ദര്യം പ്രകാശിപ്പിക്കുക, നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുക എന്നതാണ് ഈ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ നിൻഗാലൂ പാറക്കെട്ടുകളിൽ ഗ്ലാസ് മീനുകളാൽ ചുറ്റപ്പെട്ട് നിൽക്കുന്ന പച്ച കടലാമയുടെ ചിത്രമാണ് സമ്മാനത്തിന് അർഹമായത്.

സ്കോട്ലന്റിലെ ഷെറ്റ്ലാൻഡ് ദ്വീപിൽ സമുദ്രത്തിനുള്ളിലേക്ക് കുതിക്കുന്ന ഡൈവിംഗ് ഗാനറ്റ്സ്(gannets) നെ എടുത്ത ഹെൻലി സ്പിയേഴ്‌സിനാണ് രണ്ടാം സ്ഥാനം.
ആദ്യമായി കടലിലേക്ക് പോകുന്ന ഹോക്‌സ്ബിൽ ആമ ചിറക് വിരിക്കുന്ന ചിത്രമെടുത്ത മാറ്റി സ്മിത്തിനാണ് മൂന്നാം സ്ഥാനം.

സമുദ്ര ഫോട്ടോഗ്രാഫിയോട് താല്പര്യമുള്ള സ്ത്രീകൾക്ക് നൽകുന്ന അവാർഡിൽ ഒന്നാം സ്ഥാനം ലഭിച്ചത് ലോസാഞ്ചലസിൽ നിന്നുള്ള റെനീ ക്യാപ്പോസോലക്കാണ്. ഫ്രഞ്ച് പോളിനേഷ്യയിലെ ബ്ലാക്‌ടിപ് റീഫ് സ്രാവിന്റെ ചിത്രം ഉൾപ്പടെയുള്ള ചിത്രങ്ങൾക്കാണ് അവാർഡ്.

യുവ സമുദ്ര ഫോട്ടോഗ്രാഫർ അവാർഡ് ഹന്ന ലെ ലിയൂ കരസ്ഥമാക്കി. പക്ഷികൾ നിറഞ്ഞ ആകാശത്തിന് കീഴിൽ പച്ച കടലാമ ശ്വാസം എടുക്കാൻ സമുദ്രത്തിന്റെ മുകളിലേക്ക് വരുന്ന ചിത്രമാണിത്.

ലണ്ടണിലെ തെംസ് നദിയോട് ചേർന്നുള്ള ടവർ ബ്രിഡ്ജിൽ 2021 ഒക്ടോബർ 17 വരെ ഈ ചിത്രങ്ങൾ ഉൾപ്പെടുന്ന പ്രദർശനം നടക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close