INDIANEWSTop News

പ്രവർത്തി ദിനത്തേക്കാൾ കൂടുതൽ അവധി ദിവസങ്ങളുമായി ഒക്ടോബർ; 21 ദിവസം ഇന്ത്യയൊട്ടാകെ ബാങ്ക് അവധി

ന്യൂഡൽഹി: ഒക്ടോബറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിസ്റ്റ് പ്രകാരം 21ഓളം അവധി ദിവസങ്ങളാണ് ഉള്ളത്. ഈ മാസം ഇടപാടുകൾക്കായി ബാങ്കുകളിൽ പോകുന്നവർ പ്രവർത്തന ദിവസം ഉറപ്പ് വരുത്തി മാത്രം പോവുക. എന്നാൽ ചില തീയതികളിൽ ചില സ്ഥലങ്ങളിലെ ബാങ്കുകൾക്ക് മാത്രമാണ് അവധിയുള്ളത്.

ആർബിഐയുടെ നിർബന്ധിത അവധി ദിവസങ്ങളുടെ പട്ടിക ‘നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്‌ട്, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേ’ എന്നീ വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഒക്ടോബർ മാസത്തെ അവധി ദിവസങ്ങൾ കൂടുതലും ‘നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്‌ട്’ എന്ന വിഭാഗത്തിന് കീഴിലാണ് വരുന്നത്.

ഒക്ടോബർ മാസത്തെ അവധി ദിനങ്ങൾ നോക്കാം

ഒക്ടോബർ 1 – ബാങ്ക് അക്കൗണ്ടുകളുടെ അർദ്ധവാർഷിക ക്ലോസിംഗ് (ഗാങ്‌ടോക്ക്)

ഒക്ടോബർ 2 – മഹാത്മാ ഗാന്ധി ജയന്തി (എല്ലാ സംസ്ഥാനങ്ങൾക്കും ബാധകം)

ഒക്ടോബർ 3 – ഞായറാഴ്ച

ഒക്ടോബർ 6 – മഹാലയ അമാവാസി (അഗർത്തല, ബെംഗളൂരു, കൊൽക്കത്ത)

ഒക്ടോബർ 7 – മേരാ ചൗറൻ ഹൗബ ലൈനിംഗ്‌തൗ സനാമഹി (ഇംഫാൽ)

ഒക്ടോബർ 9 – രണ്ടാം ശനിയാഴ്ച

ഒക്ടോബർ 10 – ഞായറാഴ്ച

ഒക്ടോബർ 12 – ദുർഗ്ഗ പൂജ (അഗർത്തല, കൊൽക്കത്ത)

ഒക്ടോബർ 13 – ദുർഗ്ഗ പൂജ (മഹാ അഷ്ടമി) (അഗർത്തല, ഭുവനേശ്വർ, ഗാങ്‌ടോക്ക്, ഗുവാഹത്തി, ഇംഫാൽ, കൊൽക്കത്ത, പട്ന, റാഞ്ചി)

ഒക്ടോബർ 14 – ദുർഗാ പൂജ, ദസറ, മഹാ നവമി, ആയുധ പൂജ (അഗർത്തല, ബെംഗളൂരു, ചെന്നൈ, ഗാങ്‌ടോക്ക്, ഗുവാഹത്തി, കാൺപൂർ, കൊച്ചി, കൊൽക്കത്ത, ലക്നൗ, പട്ന, റാഞ്ചി, ഷില്ലോംഗ്, ശ്രീനഗർ, തിരുവനന്തപുരം)

ഒക്ടോബർ 15 – ദുർഗ പൂജ, ദസറ, വിജയ ദശമി) (ഇംഫാലിലും ഷിംലയിലും ഒഴികെയുള്ള എല്ലാ ബാങ്കുകളും)

ഒക്ടോബർ 16 – ദുർഗാ പൂജ (ഗാങ്ടോക്ക്)

ഒക്ടോബർ 17 – ഞായറാഴ്ച

ഒക്ടോബർ 18 – കതി ബിഹു (ഗുവാഹത്തി)

ഒക്ടോബർ 19- പ്രവാചകൻ മുഹമ്മദിന്റെ ജന്മദിനം, ബറവാഫത്ത് (അഹമ്മദാബാദ്, ബേലാപ്പൂർ, ഭോപ്പാൽ, ചെന്നൈ, ഡെറാഡൂൺ, ഹൈദരാബാദ്, ഇംഫാൽ, ജമ്മു, കാൺപൂർ, കൊച്ചി , ലക്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം)

ഒക്ടോബർ 20 – മഹർഷി വാൽമീകിയുടെ ജന്മദിനം, ലക്ഷ്മി പൂജ, ഈദ്-ഇ-മിലാദ് (അഗർത്തല, ബെംഗളൂരു, ചണ്ഡീഗഡ്, കൊൽക്കത്ത, ഷിംല)

ഒക്ടോബർ 22 – ഈദ്-ഇ-മിലാദ്-ഉൾ-നബി (ജമ്മു, ശ്രീനഗർ)

ഒക്ടോബർ 23 – 4-ാം ശനിയാഴ്ച

ഒക്ടോബർ 24 – ഞായർ

ഒക്ടോബർ 26 – ആക്സഷൻ ദിനം (ജമ്മു, ശ്രീനഗർ)

ഒക്ടോബർ 31 – ഞായർ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close