INDIA

60,000 രൂപ ചിലവഴിച്ചു കളിസ്ഥലം ഒരുക്കി എന്ന് ശിലാഫലകത്തിൽ രേഖപ്പെടുത്തി ; ചെന്ന് നോക്കിയാൽ കളിസ്ഥലം നിറയെ കാട്ടുചെടികളും കല്ലുകളും

ചെന്നൈ : കായിക ഇനങ്ങൾക്ക് അടിസ്ഥാന സൗകര്യം പോലുമില്ലാത്തത് ആണ് ഒളിമ്പിക്സ് പോലുള്ള കായിക മാമാങ്കത്തിൽ ഇന്ത്യയെ വൻ വിജയങ്ങളിലേക്ക് നയിക്കാത്തതെന്നു വ്യക്തമായ കാര്യമാണ്. കുട്ടികൾക്ക് കളിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ പോയിട്ട് സ്ഥലം തന്നെ ഇല്ലാതാകുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഈയടുത്ത് കേരള നിയമസഭയിൽ ഈ വിഷയത്തിൽ വേണ്ട നടപടി എടുക്കണമെന്ന് ഷാഫി പറമ്പിൽ എം. എൽ. എ. ആവശ്യപ്പെടുക വരെയുണ്ടായി.

പേരിന് കളിസ്ഥലം നൽകുക എന്നതല്ല, അതിന് യോജിക്കുന്ന രീതിയിൽ സ്ഥലം ഒരുക്കിയെങ്കിൽ മാത്രമേ മികച്ച കായിക താരങ്ങൾ രൂപപ്പെടുക. സർക്കാരിന്റെ ഈ അനാസ്ഥ തെളിയിക്കുന്നതാണ് തിരുവള്ളൂർ സെമ്പെടു ഗ്രാമത്തിലെ വിവിധ ഇനങ്ങൾക്കുള്ള ഗ്രൗണ്ടിന്റെ അവസ്ഥ. റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് പഞ്ചായത്ത് രാജ് വിഭാഗത്തിന്റെ കീഴിലാണ് ഇത് നിർമിച്ചത്

ശിലാസ്ഥാപന ഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം 2020ൽ 60,000 രൂപ ചിലവിൽ നിർമിച്ചതാണ് ഈ ഗ്രൗണ്ട്. 13 ദിവസം കൊണ്ട് പണി തീർത്തു എന്നവകാശപ്പെടുന്ന ഗ്രൗണ്ടിൽ നിറയെ കല്ലുകളും കാട്ടുചെടികളും നിറഞ്ഞ അവസ്ഥയിലാണിപ്പോൾ. നാട്ടുകാരുടെ അഭിപ്രായത്തിൽ ഗ്രൗണ്ടിലെ പണികൾക്കെല്ലാം ആകെ ചിലവാക്കിയിരിക്കുന്നത് അങ്ങേയറ്റം 5000 രൂപയാണ്. കളിക്കാൻ പോയിട്ട് നടക്കാൻ പോലും പറ്റാത്ത ഈ ഗ്രൗണ്ടിൽ ഇത്ര രൂപ ചിലവാക്കി എന്നു പറയുന്നത് എങ്ങനാണ് എന്ന് ആർക്കും മനസിലാകുന്നില്ല. ഗ്രാമത്തിൽ നിന്ന് ഏറെ ദൂരം മുന്നോട്ട് മാറി സ്ഥിതി ചെയ്യുന്ന ഗ്രൗണ്ടിൽ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്. ഇവിടുത്തെ പ്രധാന കായിക ഇനങ്ങളായ കബഡിക്കും വോളിബോളിനും ഒട്ടും അനുയോജ്യമല്ല ഈ ഗ്രൗണ്ട്. ഇതിനെതിരെ കളക്ടറിന് പരാതി നൽകിയിട്ടുണ്ടെങ്കിലും പല ഒഴിവുകഴിവുകൾ പറഞ്ഞ് അധികാരികൾ ഇതുവരെ ഗ്രൗണ്ട് വന്ന് നോക്കിയിട്ട് പോലുമില്ല. സർക്കാർ ഫണ്ടിന്റെ ദുരുപയോഗം ആണ് ഇതെന്ന് എഴുത്തിൽ ആരോപിക്കുന്നു.
കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ സർക്കാർ ഇനിയും ഏറെ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close