AUTOMOTIVEINDIANEWSTrending

വാഹനങ്ങൾ വാങ്ങുന്നതിനു വിൽക്കുന്നതിനും ഒരൊറ്റ സംവിധാനം; മാറ്റങ്ങൾക്ക് മാറ്റുകൂട്ടാൻ ‘ഒല കാർസ്’

വാഹന റീട്ടെയിൽ മേഖലയിൽ പുതിയ മാറ്റങ്ങളുമായി ഒല. ഉപഭോക്താക്കൾക്ക് പുതിയ വാഹനങ്ങൾക്ക് പുറമെ സെക്കന്റ് ഹാൻഡ് വാഹനങ്ങളും വാങ്ങുന്നതിനായുള്ള പുതിയ ആപ്പ് ആയ ഒല കാർസ് ആണ് ഒല അവതരിപ്പിച്ചിരിക്കുന്നത്. വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട വായ്പ, ഇൻഷുറൻസ്, രജിസ്‌ട്രേഷൻ, മെയ്ന്റനൻസ്, ആക്‌സസറീസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.

വാഹനങ്ങൾ വാങ്ങുന്നതിനു വിൽക്കുന്നതിനും ഒറ്റ സംവിധാനം എന്ന നിലയിൽ ആണ് ഒല ഇത്തരം ഒരു ആപ്പിലേക്ക് കടന്നത്. തുടക്കത്തില്‍ പ്രീ ഓണ്‍ഡ് വാഹനങ്ങളുടെ വില്‍പ്പനയാകും ഉണ്ടാകുക. താമസിയാതെ ഒല ഇലക്ട്രിന്റെയും മറ്റു ബ്രാന്‍ഡുകളുടെയും പുതിയ വാഹനങ്ങളും ഇതിലൂടെ വാങ്ങാനാകൂം. ആദ്യഘട്ടത്തില്‍ 30 നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. അടുത്ത ഒരു വര്‍ഷം കൊണ്ട് 100 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും കമ്പനി പറയുന്നു.

ഉപഭോക്താക്കള്‍ റീട്ടെയില്‍ സ്റ്റോര്‍ മോഡലുകളില്‍ തൃപ്‍തരല്ലെന്നും കൂടുതല്‍ സുതാര്യതയും ഡിജിറ്റല്‍ അനുഭവവും അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഒല സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി ഭവിഷ് അഗര്‍വാള്‍ പറയുന്നു. ഒല കാര്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അരുണ്‍ സര്‍ദേശ്‍മുഖിനെ നിയമിച്ചിട്ടുണ്ട്. ആമസോണ്‍ ഇന്ത്യ, റിലയന്‍സ് ട്രെന്‍ഡ്‌സ്, ഐബിഎം ഗ്ലോബല്‍ സര്‍വീസസ് തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ചയാളാണ് അരുണ്‍ സര്‍ദേശ്‍മുഖ്.

എന്നാൽ പരമ്പരാഗത ഡീലര്‍ഷിപ്പ് മോഡലുകള്‍ക്ക് ഒല കാര്‍സിന്റെ വരവ് ഭീഷണിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി അടുത്തിടെ അവതരിപ്പിച്ച ഇലക്ട്രിക്ക് സ്‍കൂട്ടറുകളും വില്‍പ്പനയില്‍ പുതിയ തന്ത്രമാണ് പിന്തുടരുന്നത്. നിരവധി ആളുകളാണ് പുതിയ സ്കൂട്ടറിന്റെ ആവശ്യക്കാർ. ഒല എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിന് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

അതേസമയം ഇലക്ട്രിക്ക് കാറുകള്‍ ഉണ്ടാക്കാനും ഒരുങ്ങുകയാണ് ഒല എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2023 അവസാനത്തോടെ രാജ്യത്ത് ഇലക്ട്രിക് ഫോർ വീലർ വ്യവസായത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക്ക് സ്‍കൂട്ടര്‍ അവതരണ വേളയില്‍ കമ്പനിയുടെ സിഇഒ ഭവിഷ് അഗർവാളാണ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് കാറുകളിലേക്ക് കടക്കാനുള്ള കമ്പനിയുടെ താൽപര്യം സൂചിപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close