NEWSSPORTSWORLD

ടി20 ലോകകപ്പ് 2021 ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ഒമാൻ

ഒമാൻ : ട്വന്റി 20 ലോകകപ്പുമായി ബന്ധപ്പെട്ട് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ഒമാൻ. ലോകകപ്പ് ആദ്യ ഘട്ട മത്സരങ്ങൾ ഒമാനിലായിരുന്നു നടന്നത്. ഇതിനെ പ്രതിനിധാനം ചെയ്യുന്ന സ്റ്റാമ്പാണ് ഒമാൻ പുറത്തിറക്കിയിരിക്കുന്നത്. ഒമാൻ ക്രിക്കറ്റുമായി സഹകരിച്ച കായിക മന്ത്രാലയമാണ് പുതിയ സ്റ്റാമ്പിനു പിന്നിലുള്ളത്. ട്വന്റി 20 ലോകകപ്പിൻ്റെ യോഗ്യതാ മത്സരങ്ങൾ അൽ അമേറത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് നടന്നത്.

ഒരു ക്രിക്കറ്റ് കളിക്കാരൻ തന്റെ ബാറ്റ് വീശുന്ന ചിത്രമാണ് സ്റ്റാമ്പിലുള്ളത്. ടൂർണമെന്റിന്റെയും ഒമാൻ ക്രിക്കറ്റിന്റെയും ലോഗോകളും ഇതിൽ ഉൾപ്പെടുന്നു. ഒമാൻ ക്രിക്കറ്റ് അക്കാദമിയുടെ ഗ്രൗണ്ടിന്റെ ചിത്രങ്ങളും രാജ്യത്തിന്റെ പതാകയ്‌ക്കൊപ്പം പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും ചിത്രങ്ങളും സ്റ്റാമ്പ് ഷീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close