Breaking NewsNEWSTrendingWORLD

ട്രിപ്പിൾ വാക്സിനേഷന് വിധേയനായ ഡോക്ടർക്കും കോവിഡ്; തന്നെ ബാധിച്ചത് ഓമിക്രോൺ എന്ന് ഇസ്രയേലി ഡോക്ടർ; ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ ഡോക്ടറുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ടെൽ അവീവ്: ട്രിപ്പിൾ വാക്സിനേഷനും പുതിയ കോവിഡ് വകഭേദത്തെ ചെറുക്കില്ലെന്ന് റിപ്പോർട്ട്. ഇസ്രയേലി ഡോക്ടറിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ഒമിക്രോൺ സംബന്ധിച്ച് പുതിയ ഭീതി ഉയർത്തുന്നത്. ട്രിപ്പിൾ വാക്സിനേഷന് വിധേയനായ തനിക്ക് ലണ്ടനിൽ വെച്ച് ഒമിക്രോൺ പിടിപെട്ടു എന്നാണ് 45 കാരനായ എലാഡ് മയോർ വെളിപ്പെടുത്തുന്നത്.

കിഴക്കൻ ലണ്ടനിൽ നടന്ന ത്രിദിന കൺവെൻഷനുവേണ്ടിയാണ് എലാഡ് മയോർ നവംബർ 19-ന് ലണ്ടനിലേക്ക് പോയത്. നാല് ദിവസത്തിന് ശേഷം ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ അ​ദ്ദേഹം പിന്നീട്, നവംബർ 27 ന് നടത്തിയ ടെസ്റ്റിൽ കോവിഡ് പോസിറ്റീവാകുകയായിരുന്നു. നേരിയ രോ​ഗ ലക്ഷണങ്ങൾ അനുഭവിക്കുകയും ചെയ്തെന്നും അദ്ദേഹം പറയുന്നു. ‘എനിക്ക് ലണ്ടനിൽ ഒമിക്‌റോൺ ലഭിച്ചു, ഉറപ്പാണ്’. ഡോ. ആന്റണി ഫൗസി യുഎസിൽ ആദ്യമായി കണ്ടെത്തിയ ഒമിക്‌റോൺ വേരിയന്റിനെക്കുറിച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ടെൽ അവീവിനടുത്തുള്ള ഷെബ മെഡിക്കൽ സെന്ററിലെ കാർഡിയോളജിസ്റ്റാണ് മൂന്ന് കുട്ടികളുടെ പിതാവ് കൂടിയായ എലാഡ് മയോർ. നവംബർ 20, 21, 24 തീയതികളിൽ അദ്ദേഹം മൂന്ന് പിസിആർ ടെസ്റ്റുകൾ നടത്തി. എല്ലാം നെഗറ്റീവ് ആയി. ഇസ്രായേലിൽ മടങ്ങിയെത്തിയ അദ്ദേഹം പിന്നീട് രോഗലക്ഷണങ്ങൾ കാണിക്കുകയും നാലാമത്തെ പിസിആർ ടെസ്റ്റ് നടത്തുകയും ചെയ്തു, അത് പോസിറ്റീവ് ഫലം കാണിക്കുകയായിരുന്നു. ഇപ്പോൾ ഇസ്രായേലിൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ് ഡോ. മയോർ. കോൺഫറൻസിൽ പങ്കെടുക്കുന്നതിനിടയിൽ, ‘ ഉറപ്പായുംഎനിക്ക് ലണ്ടനിൽ നിന്നും ഒമൈക്രോൺ ലഭിച്ചു’ എന്നാണ് ഡോക്ടർ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close