KERALANEWS

ലൈബ്രറികളുടെ പുനരുദ്ധാരണത്തിനായി ‘കൈറ്റ്സ് ഫൗണ്ടേഷൻ’ ; ആദ്യ നവീകരണം ഇരിങ്ങാലക്കുട ഡോൾസ് ലൈബ്രറി

കൊച്ചി : തുടർച്ചയായി വന്ന പ്രകൃതി ക്ഷോഭങ്ങളും മഹാമാരിയും പലതരത്തിൽ സംസ്ഥാനത്തെ സാമ്പത്തികമായി പിടിച്ചു കുലുക്കി. അതിൽ പ്രധാനമായി ഊർജം നിന്നുപോയതാണ് ലൈബ്രറികൾ. ഈ അവസരത്തിൽ ലൈബ്രറികളുടെ പുനരുദ്ധാരണത്തിനായി കൈറ്റ്സ് ഫൗണ്ടേഷൻ എന്ന കൂട്ടായ്മ മുന്നോട്ട് വന്നിരിക്കുകയാണ്. സംസ്ഥാനത്താകെ 5000 ത്തോളം വോളന്റീയേഴ്‌സ് ഉള്ള ഈ കൂട്ടായ്മ അവരുടെ ബുക് ഫാം പ്രോജക്ടിന്റെ കീഴിൽ അമ്പതോളം ലൈബ്രറികൾ നിർമിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

ഇവരുടെ ആദ്യ പ്രവർത്തനമായി ഇരിങ്ങാലക്കുടയിലെ ഡോൾസ് ലൈബ്രറി പരിഷ്കരിക്കുകയുണ്ടായി. ആവശ്യത്തിന് പുസ്‌തകങ്ങൾ ഉണ്ടായിരുന്നെങ്കിലും ആകെ ജീർണിച്ച അവസ്ഥയിലായിരുന്നു ലൈബ്രറി. ഇതാണ് കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുനരുജ്ജീവിക്കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കുറച്ചു നാളുകൾക്ക് മുമ്പാണ് നവീകരിച്ച ഈ ലൈബ്രറിയുടെ ഉദ്‌ഘാടനം നടത്തിയത്. അതിനൊപ്പം ബുക് ഫാം പ്രോജക്ടിന്റെ ഒദ്യോഗിക പ്രഖ്യാപനവും നടത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close