KERALANEWS

മോൻസന് സംരക്ഷണം നൽകിയത് എന്തടിസ്ഥാനത്തിൽ; പോലീസിനെ വിമർശിച്ച് ഹൈക്കോടതി

മോൻസൺ മാവുങ്കലിന് എന്തടിസ്ഥാനത്തിലാണ് സംരക്ഷണം നൽകിയതെന്ന് പോലീസിനോട് ഹൈക്കോടതി. പോലീസ് സംരക്ഷണം നൽകുമ്പോൾ ഇത്തരക്കാരുടെ വിശ്വാസ്യത കൂടുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മോൻസനുമായി അടുപ്പമുള്ള പോലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുകയാണ്.

ആനക്കൊമ്പ് കാണുമ്പോൾ അതിനെക്കുറിച്ച് പോലീസ് അന്വേഷിക്കണ്ടേയെന്നും എന്തുകൊണ്ട് ഇയാളെക്കുറിച്ച് നേരത്തെ അന്വേഷിച്ചില്ലെന്നും പോലീസിനോട് ഹൈക്കോടതി ചോദിച്ചു. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകി. പോലീസ് പീഡനമാരോപിച്ച് മോൻസണിന്റെ ഡ്രൈവർ നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ പരാമർശം. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ തട്ടിയത് 25 കോടി രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close