KERALANEWS

ഓൺലൈൻ ഓണം; ഇത്തവണ പച്ചക്കറിയും മീനും ഇറച്ചിയും വരെ വീട്ടിലെത്തും

തിരുവനന്തപുരം : കോവിഡാണെന്നു കരുതി മലയാളികളുടെ ദേശീയോത്സവം പൂർണമായും ഉപേക്ഷിക്കാൻ സാധിക്കില്ല. ആൾക്കൂട്ടവും തിക്കും തിരക്കുമില്ലാതെ ഓണം ആഘോഷിക്കാൻ ഇത്തവണ ഓൺലൈൻ സൗകര്യങ്ങൾ വിപുലമാക്കുകയാണ് സർക്കാർ.നിത്യോപയോഗ സാധനങ്ങളുൾപ്പെടെയുള്ളവ കുറഞ്ഞ നിരക്കിൽ വീടുകളിലെത്തിച്ചു എത്തിച്ചു നൽകാനാണ് ലക്ഷ്യം. സപ്ലൈക്കോ, കൺസ്യൂമർ ഫെഡ് തുടങ്ങിയവയുടെ വെബ്സൈറ്റ് പോർട്ടലിലൂടെ പരമാവധി ഉത്പന്നങ്ങൾ വാങ്ങാം.

നിത്യോപയോഗ സാധനങ്ങൾ www.consumerfed.in എന്ന പോർട്ടൽ വഴി സാധനം ഓർഡർ ചെയാം. ഗൃഹോപകാരങ്ങളും ഓൺലൈനായി ലഭ്യമാണ്. ഓർഡർ നൽകി 24 മണിക്കൂറിനുള്ളിൽ സാധനമെത്തും.ഓൺലൈൻ പേയ്‌മെന്റ്, ക്യാഷ് ഓൺ ഡെലിവറി സൗകര്യം ഉണ്ട്. ത്രിവേണിയിലെ നിരക്കിലാണ് ഓൺലൈൻ വില്പന. ഓണം ഓഫറും ഉണ്ട്. ദൂരത്തിന്റെ അടിസ്ഥാനത്തിൽ മിതമായ ഡെലിവറി ചാർജ് ഈടാക്കും.തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് നിലവിൽ സൗകര്യം ലഭ്യമാകുന്നത്. ഘട്ടം ഘട്ടമായി മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും.

പത്തനംതിട്ട ജില്ലയിൽ മാത്രം സപ്ലൈക്കോ ഉത്പന്നങ്ങൾ ഓൺലൈനായി നിലവിൽ ലഭ്യമല്ല. കെപ്കോയിൽ നിന്ന് കോഴിയിറച്ചിയും, മത്സ്യഫെഡിൽ നിന്ന് മീനും ഫോർട്ടിക്കോർപിൽ നിന്നുള്ള പച്ചക്കറിയും വീട്ടിൽ എത്തും. ഗൃഹോപകരണങ്ങൾക്ക് 40% വിലകുറവുണ്ട്.
ബിഗ്കാർട്ട് കേരള, എ.എം നീഡ്‌സ്, സുമോ കാർട്ട്, യെല്ലോ കാർട്ട് തുടങ്ങിയ സേവനദാതാക്കളുമായി ചേർന്നാണ് പദ്ധതി. ഓരോ ജില്ലയിലും ലഭ്യമായ സേവനദാതാക്കളുടെ വിവരം www.supplycokerala.com എന്ന വെബ്സൈറ്റ്ൽ ലഭ്യമാണ്.

സ്വകാര്യ സ്ഥാപനങ്ങളും ഡെലിവെറി ചെയുന്നുണ്ട്. ഓണസദ്യ വരെ ലഭ്യമാകും ഓൺലൈനിൽ. കെടിഡിസിയുടെ പായസം ലഭ്യമാണ്.വി എഫ് വി പി കെ യുടെ കഷ്ണങ്ങളാക്കിയ പച്ചക്കറി പാക്കറ്റാക്കി പ്രധാന നഗരങ്ങളിൽ വീടുകളിലെത്തിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close