KERALANEWS

ഓണക്കിറ്റ് ഇന്ന് മുതൽ; എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കും; വിതരണം ഓണം കഴിഞ്ഞും തുടർന്നേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ ഓണക്കിറ്റ് ലഭിക്കും. ഓരോ റേഷൻകടയിലെ ലഭ്യത അനുസരിച്ച് എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ് ലഭ്യമാക്കും.

ഓരോ വിഭാഗം റേഷൻകാർഡുടമകൾക്കും കിറ്റ് നൽകാൻ നിശ്ചിതസമയം സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാകാത്തതിനാൽ അത് സാധ്യമായില്ല. വെള്ളിയാഴ്ച മുതൽ വെള്ളക്കാർഡുകാർക്കുള്ള കിറ്റുവിതരണമാണ് നിശ്ചയിച്ചിരുന്നത്. പക്ഷെ മഞ്ഞ, പിങ്ക്, നീല കാർഡുകളുടെ കിറ്റുവിതരണം ഇനിയും തീരാനുണ്ട്. അതിനാൽ ഓണത്തിന് മുൻപായി എല്ലാവർക്കും കിറ്റ് ലഭിക്കാൻ സാധ്യത കുറവാണ്. ഓണം കഴിഞ്ഞും വിതരണം തുടർന്നേക്കും.

പഞ്ചസാര- 1 കി.ഗ്രാം, വെളിച്ചെണ്ണ- 500 മി.ലി, ചെറുപയർ- 500 ഗ്രാം, തുവരപരിപ്പ്- 250 ഗ്രാം, തേയില – 100 ഗ്രാം, മുളക്/മുളക് പൊടി- 100 ഗ്രാം, ഉപ്പ്- 1 കി.ഗ്രാം, മഞ്ഞൾ- 100 ഗ്രാം, സേമിയ 180 ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം- ഒരു പായ്ക്കറ്റ്, കശുവണ്ടി പരിപ്പ് 50 ഗ്രാം- ഒരു പായ്ക്കറ്റ്, ഏലയ്ക്ക 20 ഗ്രാം- ഒരു പായ്ക്കറ്റ്, നെയ്യ് – 50 മി.ലി, ശർക്കരവരട്ടി / ഉപ്പേരി- 100 ഗ്രാം, ആട്ട- 1 കി.ഗ്രാം, ബാത്ത് സോപ്പ് – 1 എന്നിവ അടങ്ങുന്നതാണ് ഒരു കിറ്റ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close