KERALANEWSTop News

ഒന്നരവയസുകാരി പുഴയിൽ വീണു മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്; തന്നെയും കുഞ്ഞിനേയും ഭർത്താവ് തള്ളിയിട്ടതായി കുഞ്ഞിന്റെ അമ്മ

കണ്ണൂർ: പാനൂർ പാത്തിപ്പാലത്ത് ഒന്നരവയസുകാരി പുഴയിൽ വീണു മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി അമ്മ. തന്നെയും കുഞ്ഞിനേയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് മരിച്ച അൻവിതയുടെ ‘അമ്മ സോന പറഞ്ഞു. ഭർത്താവ് ഷിനു ഒളിവിലാണ്. ഇയാൾക്കായി കതിരൂർ പോലീസ് അന്വേഷണം തുടങ്ങി.

വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റിക്ക് സമീപത്തെ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും വീണനിലയില്‍ കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നര വയസ്സുള്ള കുട്ടിയുടെ മൃതദേഹം സമീപത്തുനിന്ന് കണ്ടെടുക്കുകയായിരുന്നു.

പാത്തിപ്പാലത്തിനടുത്ത് പുഴയ്ക്കരികിലാണ് വാഹനം നിര്‍ത്തിയത്. അന്‍വിതയെയും സോനയെയും ഷിനു പുഴയിലേക്ക് തള്ളിയിട്ടതായാണ് പോലീസ് നല്‍കുന്ന വിവരം. ഷിനുവിന്റെ സ്‌കൂട്ടര്‍ പുഴയ്ക്കരികില്‍ ഉപേക്ഷിച്ച നിലയിലാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്.

മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയതെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. അമ്മ സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് മാറ്റി. തലശ്ശേരി കോടതി ജീവനക്കാരന്‍ ആണ് ഷിനു. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close