INDIANEWS

സ്കൂട്ടറിലെത്തിയ അക്രമി സംഘം യുവാക്കൾക്ക് നേരെ വെടിയുതിർത്തു; 27 കാരൻ മരിച്ചു; വ്യക്തിവൈരാഗ്യമെന്ന് പോലീസ്

ന്യൂഡൽഹി: ഫരീദാബാദിൽ അക്രമി സംഘത്തിന്റെ വെടിവെയ്പ്പിൽ യുവാക്കൾക്കെതിരെ വെടിവെയ്പ്പ്. ഒരാൾ മരിച്ചു. ബുധനാഴ്ച ഫരീദാബാദിലെ എസി നഗറിലാണ് ഒരു സംഘം അക്രമികൾ യുവാക്കൾക്കെതിരെ വെടിവെയ്ക്കുന്നത്. മുഷ്താഖ് ആണ് മരിച്ചത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

മരിച്ച മുഷ്താഖും സുഹൃത്ത് മുബാറക്കും രാവിലെ 10 മണിയോടെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അക്രമികൾ മോട്ടോർ സൈക്കിളിൽ എത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഇവർക്കുനേരെ പ്രതികൾ വെടിയുതിർക്കുകയായിരുന്നു. മുഷ്താഖിന് അഞ്ച് വെടിയേറ്റ മുറിവുകളും മുബാറക്കിന്റെ തുടയിൽ വെടിയുണ്ടയും ഏറ്റതായി പോലീസ് പറഞ്ഞു. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മുഷ്താഖ് മരണത്തിന് കീഴടങ്ങുകയായിരുന്നു. മുബാറക്കിന്റെ നില അതീവഗുരുതരമാണ്.

നവംബർ രണ്ടിന് റസ്‌റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് പ്രതി തന്റെ സഹോദരനെ ആക്രമിച്ചതെന്ന് മുഷ്താഖിന്റെ സഹോദരൻ മുംതാസ് പോലീസ് പരാതിയിൽ പറഞ്ഞു. പ്രതികൾ സഹോദരനെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്ന്, രണ്ട് ഷൂട്ടർമാർക്കൊപ്പം രണ്ട് എസ്‌യുവികളിലായി ഏഴ് പേരെങ്കിലും ഉണ്ടായിരുന്നു. പ്രതികൾക്ക് ക്രിമിനൽ സംഘങ്ങളുമായും ബന്ധമുണ്ടെന്നും പരാതിയിൽ പറയുന്നു.

അന്വേഷണം ആരംഭിച്ചതായി ഫരീദാബാദ് പോലീസ് വക്താവ് സുബേ സിംഗ് പറഞ്ഞു. ഡിഎൽഎഫിന്റെ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ആയുധ നിയമത്തിലെയും വകുപ്പുകൾ പ്രകാരം കോട്വാലി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close