KERALANEWSTop News

മദ്യശാലകളിലും ഇനി മുതൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം; ഒടിപിയുമായി എത്തിയാൽ ക്യൂ നിൽക്കാതെ മദ്യം പാഴ്‌സൽ വാങ്ങാം

തിരുവനന്തപുരം: മദ്യവിൽപ്പനശാലകളിലെ തിരക്കിന്‍റെ പേരിൽ പരക്കെ ഉണ്ടാകുന്ന വിമർശനങ്ങള്‍ മറികടക്കാൻ പുതുപരീക്ഷണവുമായി ബെവ്കോ രംഗത്ത് വരികയാണ്. കൺസ്യൂമർഫെഡിന്റെ എല്ലാ മദ്യശാലകളിലും ഇനി മുതൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം. fl.consumerfed.in എന്ന വെബ്സൈറ്റിലൂടെ മദ്യം ഇനി ബുക്ക് ചെയ്യാം. ഒടിപിയുമായി എത്തിയാൽ ക്യൂ നിൽക്കാതെ മദ്യം പാഴ്‌സൽ വാങ്ങാം എന്ന് അധികൃതർ അറിയിച്ചു. ഔട്ലെറ്റുകളിൽ തിരക്ക് കുറയ്ക്കാനാണ് ഈ നടപടിയെന്ന് കൺസ്യൂമർഫെഡ് പറഞ്ഞു.

സെപ്തംബര്‍ 17 മുതൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിവരികയാണ് ബെവ്കോ. ബെവ്‌കോ ചില്ലറ വിൽപനശാലകളിൽ ഓൺലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങലിലായി, മൂന്ന് ഔട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത് . തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. ബെവ്കോയുടെ വെബ്സൈറ്റില്‍ പേയ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉപഭോക്താക്കൾ മൊബൈൽ നമ്പർ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.മദ്യം തെരഞ്ഞെടുത്ത് പണമടച്ച്കഴിഞ്ഞാല്‍ ചില്ലറ വിൽപനശാലയുടെ വിവരങ്ങളും, മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്.എം.എസ് സന്ദേശം രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പറിലേക്ക് ലഭിക്കും. വില്‍പ്പനശാലയിലെത്തി എസ്.എം.എസ് കാണിച്ച് മദ്യം വാങ്ങാം.

അതേസമയം, കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ ബെവ്‌കോ ഔട്ലെറ്റുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ ചർച്ച തുടരുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി ഡിപ്പോകളും സ്റ്റാൻഡും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ആണ് ഔട്ലെറ്റിനുള്ള സാധ്യതകൾ പരിശോധിക്കുന്നത്. ബെവ്‌കോയുമായി ചർച്ച തുടരുമെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു.

അതേ സമയം, സംസ്ഥാനത്തെ ബീവറേജ് കോർപറേഷന് കീഴിലുള്ള മദ്യ വില്പന ശാലകൾ തുറന്നു പ്രവർത്തിക്കുന്ന സമയത്തിൽ മാറ്റം വന്നു. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് ഇനി പ്രവർത്തി സമയം. ഇന്ന് മുതൽ സമയക്രമം നിലവിൽ വരും. നടപടി കോവിഡ് ഇളവുകളുടെ പശ്ചാത്തലത്തിലാണ് എന്ന് ബെവ്കോ അധികൃതര്‍‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല. രാവിലെ 11 മുതൽ രാത്രി 9 വരെയായിരിക്കും ബാറുകളുടെ പ്രവര്‍ത്തന സമയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close