
തേവലക്കര: വിദ്യാർത്ഥികൾക്ക് ഇപ്പോഴും ഓൺലൈൻ വിദ്യാഭ്യാസം ശരിയായ രീതിയിൽ ലഭിക്കുന്നില്ലെന്നും ഈ അപാകത പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്നും എന് കെ പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.
വിദ്യാഭ്യാസത്തിൽ ഉയർന്ന മാർക്ക് നേടുന്നത് ജീവിതത്തിന്റെ സമസ്തമേഖലകളിലും വിജയം കൊയ്യാൻ ഉപകരിക്കുമെന്നും എസ്എസ്എൽസി ഉന്നത വിജയികളെ അനുമോദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച SSLC ഉന്നത വിജയികൾക്കുള്ള പ്രഭാകിരണം പരിപാടി പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രഭാ കിരണം പദ്ധതി കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ ഉടനീളം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അഡ്വ. പി ജർമിയാസ് , തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു എസ്, മോഹൻ കോയിപ്പുറം, ജോസ് ആന്റണി, ഫ്രാൻസിസ് സേവ്യർ, അനിൽ എസ്, സജീവ് പരിശവിള,ജെ പ്രസാദ്, രമണൻ എന്നിവർ പ്രസംഗിച്ചു.