NEWSWORLD

ഓൺലൈൻ വഴി ജോലി വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബി: ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്നു. ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കൂട്ടരുടെ പരസ്യ പ്രചരണം. വ്യാജ കമ്പനികള്‍ക്കായി
വിവിധ അക്കൗണ്ടുകള്‍ നിര്‍മിച്ച് അതൂലൂടെയാണ് തട്ടിപ്പ് നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്ക്.

ഇത്തരത്തിൽ ജോലി വാഗ്ദാന തട്ടിപ്പിൽ പെട്ടുപോയവർ നിരവധിയാണ്. യു.എ.ഇയില്‍ നടക്കുന്ന വന്‍ പരിപാടികളില്‍ ആളുകളെ ജോലിക്കെടുക്കുന്നു എന്ന് പറഞ്ഞാണ് പുതിയ സംഘത്തിന്റെ തട്ടിപ്പ്. വ്യാജ കമ്പനികളുടെ സമൂഹ മാധ്യമ പേജുകള്‍ ഉണ്ടാക്കി അപേക്ഷകള്‍ ക്ഷണിച്ച ശേഷം അപേക്ഷകരില്‍ നിന്ന് പണം വാങ്ങും. പലര്‍ക്കും ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അന്യേഷണം നടന്നു വരുകയാണെന്നും അധികൃതർ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close