NEWSTECHTop News

നിസ്സാരം! ഐഫോണ്‍ 13 പ്രോ ഹാക്ക് ചെയ്യാനെടുത്തത്​ വെറും സെക്കന്റുകൾ മാത്രം; സംഭവം ഇങ്ങനെ

ഐഫോണ്‍ 13 പ്രോ ഹാക്ക്​ ചെയ്യാനെടുത്തത്​ വെറും സെക്കന്റുകൾ മാത്രം. ഐ‌ഒ‌എസിന്​ ആന്‍ഡ്രോയ്​ഡിനേക്കാള്‍ സുരക്ഷയുണ്ടെന്ന്​ അവകാശപ്പെടുന്ന ആപ്പിളിനെ ഞെട്ടിച്ചിരിക്കുകയാണ്​ ഹാക്കര്‍മാര്‍. ചൈനയിലുള്ള ഹാക്കിം​ഗ് വിരന്മാരാണ് ഇതിനു പിന്നിൽ. ഐ‌ഒ‌എസ് 15.0.2 സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ ഐഫോണ്‍ 13 പ്രോ സെക്കന്‍റുകള്‍ കൊണ്ട്​​ നിസാരമായി ഹാക്ക്​ ചെയ്​ത്​.

വര്‍ഷാവര്‍ഷം ചൈനയിലെ ചെംഗ്ഡുവില്‍ നടക്കുന്ന അന്താരാഷ്ട്ര ഹാക്കിംഗ് മത്സരമായ ടിയാന്‍ഫു കപ്പില്‍ പങ്കെടുത്ത ഹാക്കര്‍മാരാണ് മറ്റുള്ളവലയെക്കാൾ കൂടുതൽ സുരക്ഷിതമെന്ന്​ അവകാശപ്പെടുന്ന ഐ.ഒ.എസിന്റെ വാദം നിസാരമായി പൊളിച്ചത്​. ആപ്പിളിന് പുറമെ ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട ടെക് കമ്ബനികളുടെ സുരക്ഷാ വീഴ്​ച്ചകള്‍ കണ്ടെത്തി, അവ ഭേദിച്ച്‌​ ലക്ഷങ്ങള്‍ സമ്മാനമായി നേടുകയാണ്​ ഹാക്കര്‍മാര്‍. പരിപാടിയില്‍ പങ്കെടുത്ത കുന്‍ലൂണ്‍ ലാബ് ടീമാണ്​ 15 സെക്കന്‍റുകള്‍ മാത്രമെടുത്ത്​ തത്സമം ഐഫോണ്‍ 13 പ്രോ ഹാക്ക്​ ചെയ്തത്. ഫോബ്സ്​ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്‌, ഐഫോണ്‍ 13 പ്രോ ഹാക്ക്​ ചെയ്യാനായി സഫാരി ബ്രൗസറിലെ ഒരു സുരക്ഷാ വീഴ്ച്ചയാണ്​ ടീം ഉപയോഗപ്പെടുത്തിയത്​.

ആപ്പിള്‍ ഉപകരണങ്ങളെ ജയില്‍‌ബ്രേക്ക്‌ ചെയ്യുന്നതില്‍ പ്രശസ്തരായ ടീം പാംഗുവാണ്​ വിദൂര ജയില്‍‌ബ്രേക്കിംഗിലൂടെ ഐഒഎസ് 15-ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 13 ഹാക്ക്​ ചെയ്​ത്​​​ 300,000 ഡോളര്‍ സമ്മാനമായി നേടിയത്​. കുന്‍ലൂണ്‍ ലാബിന്​ ഹാക്ക്​ ചെയ്യാന്‍ 15 സെക്കന്‍റുകള്‍ വേണ്ടിവന്നെങ്കില്‍, ടീം പാംഗുവിന്​ വെറും ഒരു സെക്കന്‍റ്​ മാത്രം മതിയായിരുന്നു. ഐഫോണ്‍ 13 പ്രോയില്‍ നിന്ന് ഫോട്ടോകള്‍, ആപ്പുകള്‍ എന്നിവ ആക്‌സസ് ചെയ്യാനും ഡാറ്റ ഇല്ലാതാക്കാനും ഹാക്കര്‍മാര്‍ക്ക്​ കഴിഞ്ഞത്രേ. പുതിയ ഐഫോണിലെ സുരക്ഷാ തലങ്ങളെ മറികടക്കാന്‍ “iOS15 കേര്‍ണലിലെയും A15 ചിപ്പിലെയും ഒന്നിലധികം വീഴ്​ച്ചകള്‍” ഉപയോഗപ്പെടുത്താന്‍ ഹാക്കര്‍മാര്‍ക്ക്​ കഴിഞ്ഞതായും ഫോര്‍ബ്​സ്​ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close