INDIANEWSviral

ഹനുമാ​ൻ വിഗ്രഹത്തിൽ തൊട്ട് തൊഴുത ശേഷം മനസ്സ് തുറന്നുള്ള പ്രാർത്ഥന; മോഷ്ടാവ് ക്ഷേത്രത്തിലെ പണപ്പെട്ടി കവരുന്ന വീഡിയോ വയറൽ

താനെ: മഹാരാഷ്​ട്രയിലെ താനെയിലെ ഹനുമാൻ ക്ഷേത്രത്തി​ൽ മോഷണം നടന്ന വീഡിയോ വൈറലാവുന്നു. ഹനുമാ​ൻ വിഗ്രഹത്തിൽ കാലിൽ തൊട്ട്​ നമസ്​കരിച്ച ശേഷം മനസ്സ് തുറന്ന് പ്രാർത്ഥിക്കുകയും മോഷണം നടത്തുകയും ചയ്തു. മോഷ്​ടാവിന്‍റെ ഈ പ്രവർത്തി സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പുറത്തുവന്നത്. പിന്നീടത് സോഷ്യൽ മീഡിയയിലൂടെ ലോകം കണ്ടു.

താനെയിലെ ഖോപത്​ പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തി​ൽ നവംബർ ഒമ്പതിനായിരുന്നു സംഭവം. ക്ഷേത്രത്തിന്‍റെ വാതിൽ പൊളിച്ച്​ മോഷ്​ടാവ്​ അകത്തുകടക്കുകയായിരുന്നു. ശേഷം പണപ്പെട്ടിയിൽനിന്ന്​ 1000 രൂപ കവർന്നു. വിഡിയോയിൽ മോഷ്​ടാവ്​ ക്ഷേത്രത്തിനകത്ത്​ പ്രവേശിക്കുന്നതും വിഗ്രഹത്തിന്‍റെ കാലിൽ തൊട്ട്​ നമസ്​കരിക്കുന്നതും കാണാനാകും. ശനിയാഴ്ച നൗപദ പൊലീസ്​ പ്രതിയെ പിടികൂടി. ഇയാളിൽനിന്ന്​ മോഷണം പോയ പണം കണ്ടെടുത്തതായി പൊലീസ്​ പറഞ്ഞു. ക്ഷേത്ര മേൽ​േനാട്ടക്കാരന്‍റെ പരാതിയിൽ ​െപാലീസ്​ കേസെടുത്തത്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close