KERALAMoviesNEWS

‘ഒപ്പം അമ്മയും’; ഉത്‌ഘാടനം നാളെ; ചിങ്ങപ്പിറവി ദിനത്തിൽ സംസ്ഥാനതല ഉത്‌ഘാടനം നിർവഹിക്കുന്നത് മോഹൻലാൽ

കൊച്ചി: സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ വിദ്യാഭ്യാസ പഠന സഹായ പദ്ധതിയായ അമ്മയുടെ ‘ഒപ്പം അമ്മയും പദ്ധതിയുടെ ഉത്‌ഘാടന ചടങ്ങുകൾ ചിങ്ങപ്പിറവി ദിനമായ നാളെ നടത്തും. രാവിലെ പത്ത് മണിക്ക് കൊച്ചി കലൂരിൽ വച്ചുള്ള ‘അമ്മ’ ആസ്ഥാന മനിരത്തിൽ വച്ചാണ് ലളിതമായ രീതിയിൽ ചടങ്ങുകൾ നിർവഹിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ മലയാളത്തിന്റെ പ്രിയംനടൻ പദ്മഭൂഷൺ മോഹൻലാൽ ഉത്‌ഘാടനം നിർവഹിക്കും.

കേരളത്തിൽ ഇനിയും ഓൺലൈൻ പഠനത്തിന് സൗകര്യം ലഭിക്കാത്ത അർഹതപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി 100 ടാബുകൾ ആദ്യ ഘട്ടത്തിൽ നൽകുവാനാണ്‌ ‘അമ്മ’ തീരുമാനം എടുത്തിട്ടുള്ളത്യ ഇലക്‌ട്രോണിക് ശൃംഖലയിലുള്ള പ്രശസ്ത സ്ഥാപനമായ ഫോൺ4–മായി ചേർന്നാണ് ‘ഒപ്പം, അമ്മയും’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത് .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close