KERALANEWSTop News

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയ്‌ക്കെതിരെയാണ് പ്രതിഷേധം; ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കുകയാണ് ലക്ഷ്യം’; വി ഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസിന്റെ പ്രതിഷേധം രാജ്യത്തെ ജനങ്ങൽ ബുദ്ധിമുട്ടുന്ന സമയത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയ്‌ക്കെതിരെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

‘വളരെ ഗൗരവത്തോടുകൂടി നോക്കിക്കാണേണ്ട വിഷയമാണ് ഇത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ രാജ്യത്തെ ജനങ്ങൽ ബുദ്ധിമുട്ടുന്ന സമയത്ത് ഇരു സർക്കാരുകളും നടത്തുന്ന നികുതി ഭീകരതയ്‌ക്കെതിരാണ് കോൺഗ്രസിന്റെ പ്രതിഷേധം. ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കുകയാണ് ലക്ഷ്യം’- വി.ഡി സതീശൻ പറയുന്നു.

നാമമാത്രമായ കുറവാണ് കേന്ദ്രസർക്കാർ ഇന്ധന വിലയിൽ വരുത്തിയത്. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങൾ ഇന്ധന വില കുറച്ചു. എന്നിട്ടും കേരളം കുറച്ചില്ല. തോമസ് ഐസക്ക് പറഞ്ഞത് കേന്ദ്രം വില കുറച്ചാൽ സംസ്ഥാനവും വില കുറയ്ക്കുമെന്നാണ്. പക്ഷേ, കേരളം ഇപ്പോഴും വില കുറയ്ക്കാൻ തയാറാകുന്നില്ലെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി. എംഎൽഎ ഹോസ്റ്റൽ മുതൽ നിയമസഭ വരെയാണ് പ്രതിപക്ഷ നേതാവും യു ഡി എഫ് എം എൽ എമാരും സൈക്കിൾ യാത്ര നടത്തിയത്. സംസ്ഥാനത്തെ ഇന്ധനനികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമുയർത്താൻ പ്രതിപക്ഷ തീരുമാനം.

സംസ്ഥാനം ഇന്ധന നികുതി കുറക്കാത്തത് ജനദ്രോഹ നടപടിയാണെന്നു കാണിച്ച് നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ഉയർത്തും. ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകുന്നതിനൊപ്പം പുറത്തെ പ്രതിഷേധങ്ങളുടെ അടുത്തഘട്ടവും ഇന്ന് ആരംഭിക്കും. നിയമസഭാസമ്മേളനത്തിന്റെ അവസാന ദിവസമായതിനാൽ സമര പരിപാടികളും സഭക്കുള്ളിലെ നിലപാടുകളും ശക്തമാക്കാനാണ്‌ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close