KERALANEWSTop News

സൈക്കിൾ ചവിട്ടി നിയമസഭയിലേക്ക്; ഇന്ധന വിലവർധനവിൽ വേറിട്ട പ്രതിഷേധവുമായി യുഡിഎഫ് എംഎൽഎമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി. എംഎൽഎ ഹോസ്റ്റൽ മുതൽ നിയമസഭ വരെയാണ് പ്രതിപക്ഷ നേതാവും യു ഡി എഫ് എം എൽ എമാരും സൈക്കിൾ യാത്ര നടത്തിയത്. സംസ്ഥാനത്തെ ഇന്ധനനികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമുയർത്താൻ പ്രതിപക്ഷ തീരുമാനം. സംസ്ഥാനം ഇന്ധന നികുതി കുറക്കാത്തത് ജനദ്രോഹ നടപടിയാണെന്നു കാണിച്ച് നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ഉയർത്തും. ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകുന്നതിനൊപ്പം പുറത്തെ പ്രതിഷേധങ്ങളുടെ അടുത്തഘട്ടവും ഇന്ന് ആരംഭിക്കും. നിയമസഭാസമ്മേളനത്തിന്റെ അവസാന ദിവസമായതിനാൽ സമര പരിപാടികളും സഭക്കുള്ളിലെ നിലപാടുകളും ശക്തമാക്കാനാണ്‌ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close