KERALANEWSTop News

ഉത്തരേന്ത്യയെക്കാള്‍ ഭീകരമായ അവസ്ഥയാണ് കേരളത്തിലെ സ്ത്രീകള്‍ക്ക്; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി റോജി എം ജോണ്‍ എംഎൽഎ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷയിൽ വീഴ്ച പറ്റിയെന്ന് അങ്കമാലി എംഎൽഎ റോജി എം ജോണ്‍ നിയമസഭയിൽ ഉന്നയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. റോജി എം ജോണാണ് അടിയന്തര പ്രമേയ നോട്ടീസ് സമർപ്പിച്ചത്. ഉത്തരേന്ത്യയെക്കാള്‍ ഭീകരമായ അവസ്ഥയിലാണ് കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമവും പീഡന പരാതികളും. അതീവ ഗൗരവതരമാണ് കേരളത്തിലെ സ്ഥിതിയെന്നും റോജി എം ജോണ്‍ ആരോപിച്ചു.

മുഖ്യമന്ത്രി പറഞ്ഞ കണക്കുകൾ തെറ്റാണ്. നീതിതേടിയെത്തുന്നവരെ തുടർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്നില്ല. വനിതാ കമ്മിഷനും ശിശുക്ഷേമ സമിതിയും പിരിച്ചുവിടണമെന്ന് പറഞ്ഞ അദ്ദേഹം വാളയാർ കേസ് പൊലീസ് നിരുത്തരവാദപരമായി കൈകാര്യം ചെയ്തുവെന്നും ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close