KERALANEWS

മോൻസൺ മാവുങ്കൽ വിഷയം നിയമസഭയിൽ ഉന്നയിക്കാൻ ഒരുങ്ങി പ്രതിപക്ഷം; അടിയന്തര പ്രമേയ നോട്ടീസ് നൽകിയേക്കും

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ വിഷയം നിയമസഭയിൽ ഉന്നയിക്കാൻ ഒരുങ്ങി പ്രതിപക്ഷം. മോസണുമായുള്ള പോലീസ് ഉന്നതരുടെ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകിയേക്കും. മുൻ ഡിജിപി ലോക്നാഥ് ബഹ്റക്കു മോൺസണുമായി അടുത്ത ബന്ധം ഉണ്ടെന്നും ബഹ്‌റയെ മാറ്റി നിർത്തി അന്വേക്ഷണം വേണമെന്നും ആവശ്യപ്പെട്ടേക്കും.

മുൻ ഡിജിപി ലോക്നാഥ് ബഹ്റ ഉൾപ്പെടെ കൊച്ചിയിലെയും ആലപ്പുഴയിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് മോൻസണുമായി പങ്കുണ്ട് എന്ന ആരോപണങ്ങൾ ഉന്നയിച്ച് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ആയിരിക്കും പ്രതിപക്ഷം ശ്രമിക്കുന്നത്. അതേസമയം കെപിസിസി പ്രസിഡൻറ് കെ സുധാകരനെതിരെ വലിയ രീതിയിലുള്ള ആക്ഷേപങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുണ്ട്. അത് ഉപയോഗിച്ചായിരിക്കും ഭരണപക്ഷം ഭരണപക്ഷം ഇതിനെ പ്രതിരോധിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close